ഹാജിമാരെ സ്വീകരിക്കാൻ തയാറായി സന്നദ്ധപ്രവർത്തകർ
text_fieldsമക്ക: തിങ്കളാഴ്ച മുതൽ ഇന്ത്യൻ തീർഥാടകർ മക്കയിലെത്താനിരിക്കെ അവരെ സ്വീകരിക്കാനായി തയാറെടുത്തു കാത്തിരിക്കുകയാണ് സന്നദ്ധ സംഘടനാ പ്രവർത്തകർ. രണ്ടുവർഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം ഹാജിമാരെ സേവിക്കാൻ വീണ്ടും അവസരമുണ്ടാകുന്നു എന്ന സന്തോഷത്തിലാണ് വളൻറിയർമാർ. കെ.എം.സി.സി, തനിമ, നവോദയ, ഒ.ഐ.സി.സി, വിഖായ, രിസാല തുടങ്ങി നിരവധി മലയാളി സംഘടനകൾ വനിതകളടക്കമുള്ള രണ്ടായിരത്തിലധികം സന്നദ്ധ പ്രവർത്തകരെ ഒരുക്കിയിരിക്കുകയാണ്.
മക്കയിൽ ഇവരെല്ലാം സേവന സന്നദ്ധരായി കാത്തിരിക്കുകയാണ്. ഹറമിെൻറ വിവിധഭാഗങ്ങളിലും ബസ്സ് സ്റ്റോപ്പ് പോയൻറിലും അസീസിയയിൽ ഹാജിമാർ താമസിക്കുന്ന ബിൽഡിങ്ങുകൾ കേന്ദ്രീകരിച്ചും വളൻറിയർ സേവനം ഉണ്ടാകും. മക്കയിലെ വിവിധ ആശുപത്രികളിൽ എത്തുന്ന ഹാജിമാർക്ക് ആവശ്യമായ ചികിത്സ ലഭ്യമാകുന്നതിന് വേണ്ടി ആശുപത്രി കേന്ദ്രീകരിച്ച് വളൻറിയർ വിങ്ങുകൾ രംഗത്തുണ്ടാകും. 24 മണിക്കുറും പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ സംവിധാനവും വിവിധ സംഘടനകൾ ഒരുക്കുന്നുണ്ട്.
ഇന്ത്യൻ ഹജ്ജ് മിഷെൻറ പരിപൂർണമായ സഹകരണത്തോടെയാണ് സംഘടനകൾ വളൻറിയർമാരെ ഒരുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഇവർക്കുള്ള പരിശീലന പരിപാടികൾ, സംഘടനകൾ സ്വന്തമായും മക്കയിലെ ഇന്ത്യൻ ഹജ്ജ് മിഷെൻറ കീഴിലും സംഘടിപ്പിച്ചിരുന്നു. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുക എന്ന സംഘടനാ ഭാരവാഹികൾ അറിയിച്ചു. ഹാജിമാരെ വരവേൽക്കാൻ സമ്മാനപ്പൊതികളും ഭക്ഷണവും ഒരുക്കുന്ന തിരക്കിലാണ് വിവിധ സന്നദ്ധ സംഘടനാപ്രവർത്തകർ. ഹാജിമാർക്കുള്ള ഉച്ചഭക്ഷണം നൽകി കെ.എം.സി.സി ഹാജിമാരെ സീകരിക്കും എന്ന് മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.