വോട്ട് വികസനത്തിനും മൈത്രിക്കും
text_fieldsജനങ്ങളുടെ സാമൂഹികസുരക്ഷയിലും ക്ഷേമത്തിലും പുതിയ അധ്യായം എഴുതി ചേർത്തുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ നാലരവർഷം ഇടതുമുന്നണി സർക്കാർ കേരളത്തിെൻറ സമഗ്രവികസനത്തിനും മതനിരപേക്ഷതക്കും ഊന്നൽനൽകിയപ്പോൾ അതിനെ തുരങ്കം വെക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് യു.ഡി.എഫും ബി.ജെ.പിയും നേതൃത്വം നൽകിയത്. ഈ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രവാസികൾക്ക് വലിയ പ്രാധാന്യമാണ് ഇടതുമുന്നണി നൽകിയിരിക്കുന്നത്.
ലോക കേരളസഭ മാതൃകയിൽ പ്രവാസികൾക്ക് തങ്ങളുടെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുമായി വർഷത്തിൽ ഒരിക്കൽ നേരിട്ട് സംവദിക്കാനുള്ള അവസരം ഒരുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രവാസി പുനരധിവാസം സാധ്യമാക്കും. സർക്കാർ സ്കൂളുകളുടെ തുടർ നവീകരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽകൂടി നടപ്പാക്കും. അപ്രതീക്ഷിതമായി കടന്നുവന്ന ഓഖിദുരന്തം, വെള്ളപ്പൊക്കം, നിപ്പ വൈറസ്, കോവിഡ് 19 തുടങ്ങി എല്ലാ പ്രതികൂല അവസ്ഥയും സർക്കാർ സമചിത്തതയോടെ നേരിട്ടതും തുടർന്ന് നടത്തിയിട്ടുള്ള പ്രധിരോധ പ്രവർത്തനങ്ങളും ജനങ്ങളെ ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയോട് കൂടുതൽ അടുപ്പിക്കും.
കേരളത്തിെൻറ വികസനപ്രവർത്തനങ്ങളെ തടയിടുന്നതിനായി കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി അട്ടിമറിക്കുവാനുള്ള ബി.ജെ.പി ശ്രമത്തിന് യു.ഡി.എഫ് കൂട്ടുനിൽക്കുകയാണ്. ഇതിനെതിരെയുള്ള ശക്തമായ വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പ്. വികസനത്തിനും മതമൈത്രിക്കുമാകെട്ട ഇത്തവണ പ്രവാസി കുടുംബങ്ങളുടെ വോട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.