തടാകങ്ങളും വെള്ളച്ചാട്ടങ്ങളുമായി വാദീ ഹാവർ സഞ്ചാരികളെ വിളിക്കുന്നു
text_fieldsമസ്കത്ത്: വലിയ പാറക്കൂട്ടങ്ങളും തെളിനീർ നിറഞ്ഞൊഴുകുന്ന നീല ത്തടാകങ്ങളും മനോഹര വെള്ളച്ചാട്ടങ്ങളുമുള്ള വാദി ഹാവർ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാകുന്നു. നീന്തുന്നവർക്കും വെള്ളത്തിൽ മുങ്ങി കളിക്കുന്നവർക്കും പർവഹതാരോഹണത്തിൽ താൽപര്യമുള്ളവർക്കും ഏറെ പറ്റിയ ഇടമാണിവിടം.
മസ്കത്തിൽ നിന്ന് 200 കി.മീ അകലെ വാദി ബനീഖാലിദിലാണ് ഇൗ മനോഹര വാദി. വാഹനം നിർത്തി 15 മിനിറ്റ് നടന്നാലാണ് ഒന്നാമത്തെ പ്രധാന തടാകം കാണാനാവുക.
ഇവിടെ സന്ദർശകർക്കായി പരിമിതമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് വീണ്ടും യാത്ര തുടരാവുന്നതാണ്. ചെങ്കുത്തായ അപകടം പതിയിരിക്കുന്ന പാറക്കെട്ടുകളിൽ കൂടിയുള്ള യാത്ര നിരവധി മനോഹരമായ താഴ്വരകളിൽ എത്തിക്കും. വീണ്ടും യാത്ര തുടർന്നാൽ താഴ്വരകളും വെള്ളച്ചാട്ടങ്ങളും കാണാം. പ്രധാന തടാകത്തിൽ നിന്ന് 20 മിനിറ്റ് നടന്നാൽ ചെറിയ മറ്റൊരു തടാകം കാണാം. ഇത് ഡൈവിങ്ങിന് ഏറ്റവും അനുയോജ്യമാണ്.
ഒമാനിലെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് വാദി ഹാവർ. കുന്നുകളും പച്ചപ്പുമൊക്കെ ഏറെ സാഹസികത നിറഞ്ഞ ഇവിടത്തെ യാത്രയെ കൂടുതൽ സന്തോഷകരമാക്കും. ചെറിയ തടാകങ്ങളും വെള്ളച്ചാട്ടങ്ങളും വാദി ഹാവറിെൻറ സൗന്ദര്യം വർധിപ്പിക്കും. സാഹസികത നിറഞ്ഞ ഭാഗം കഴിഞ്ഞാൽ പിെന്ന ഏറെ ശാന്തത വിളയാടുന്ന താഴ്വരകളാണ്.
ഇവിടെ നീന്താനും മുങ്ങിക്കുളിക്കാനും പറ്റുന്ന തടാകങ്ങളുണ്ട്. പാറക്കെട്ടുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളച്ചാട്ടങ്ങൾ സന്ദർശകരെ ആകർഷിക്കുന്നതാണ്. ചുറ്റുമുള്ള പാറക്കെട്ടുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഇൗന്തപ്പനകൾക്ക് അനുഗ്രഹമാണ്. മേഞ്ഞു നടക്കുന്ന ആട്ടിൻ പറ്റങ്ങളും മറ്റൊരു കാഴ്ചയാണ്. വാദി ഹാവർ ഒറ്റപ്പെട്ടു നിൽക്കുന്ന പ്രദേശമാണ്. ആൾ താമസം തീരെ കുറഞ്ഞ പ്രദേശം. അതിനാൽ ഗ്രാമത്തിന് ചുറ്റും ഒരു സൗകര്യവുമില്ല. അടുത്ത ഗ്രാമത്തിലെത്തണമെങ്കിൽ അരമണിക്കൂർ സഞ്ചരിക്കണം.
അതിനാൽ ഇവിടെ എത്തുന്ന സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും പല ഇടങ്ങളിലും അപകടം പതിയിരിക്കുന്നുണ്ടെന്നും സമീപവാസികൾ പറയുന്നു. സ്ഥലം സന്ദർശിക്കുേമ്പാൾ പരിചയമുള്ളവരെ വഴികാട്ടികളായി കൊണ്ടു േപാവുന്നതാണ് നല്ലതെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.