വ്യവസായ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണത്തിന് വേതന സഹായം
text_fieldsജിദ്ദ: 2021ൽ രാജ്യത്തെ വിവിധ മേഖലകളിലെ വ്യവസായ സ്ഥാപനങ്ങളിലെ ജോലികളിൽ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി വേതന സഹായ പദ്ധതി ആരംഭിച്ചു. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയവും വ്യവസായ ധാതു വിഭവ മന്ത്രാലയുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മാനവ വിഭവശേഷി ഫണ്ടിന് കീഴിലെ ഹദഫ്, സാേങ്കതിക, തൊഴിൽ പരിശീലന കോർപറേഷൻ, സൗദി ചേംബർ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഫാക്ടറികൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുന്നതിലൂടെ ജോലികളിൽ സ്വദേശികളായ യുവതീ യുവാക്കളെ ആകർഷിക്കുന്നതിനാണിത്.
പദ്ധതിയിൽ പങ്കാളികളാകുന്ന സ്ഥാപനങ്ങൾ ജോലികളിലേക്ക് സ്വദേശികളായവരെ ആകർഷിക്കുന്നതിനുവേണ്ട നടപടികൾ ഏറ്റെടുക്കുമെന്ന് ഇരുമന്ത്രാലയങ്ങളും നടത്തിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ജോലിക്ക് ചേരാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കും. ജോലിയിൽ തുടരാനാവശ്യമായ നിയമങ്ങളും ചട്ടങ്ങളും ആവിഷ്കരിക്കും.
മാനവ വിഭവശേഷി വികസന ഫണ്ട് ഹദഫ് വേണ്ട സഹായം നൽകും. സാേങ്കതിക തൊഴിൽ ജനറൽ കോർപറേഷൻ പരിശീലനവും നൽകും.
ഹദഫിെൻറ സഹായവും സാേങ്കതിക തൊഴിൽ കോർപറേഷെൻറ പരിശീലനവും ജോലിതേടുന്ന യുവതീയുവാക്കൾക്ക് സഹായമാകും.
ജോലിയിൽ തുടർച്ച ഉറപ്പുവരുത്താനും ഉൽപാദനക്ഷമതയും ബിസിനസ് നിലവാരവും ഉയർത്താനും വേതന സഹായ പദ്ധതി സഹായിക്കുമെന്നും ഇരുമന്ത്രാലയവും പറഞ്ഞു. വിവിധ മാർഗങ്ങളിലൂടെ സ്വദേശിവത്കരണ അനുപാതം വർധിപ്പിക്കാൻ ശ്രമിക്കും.
സ്വദേശികളായവർക്ക് ജോലികൊടുക്കുകയും പരിശീലനം നൽകുകയും യോഗ്യരാക്കുകയും ചെയ്യുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് വേതനത്തിെൻറ 50 ശതമാനം സഹായമായി നൽകും. പരമാവധി 3000 റിയാൽ വരെയായിരിക്കും നൽകുക. വേതനം 8000 റിയാലിൽ കുറവുള്ള സ്ത്രീകൾക്ക് ഗതാഗത അലവൻസ് നൽകും. പരിശീലനത്തിന് പൂർണ സഹായം നൽകുമെന്നും ഇരുമന്ത്രാലയവും പറഞ്ഞു.
സ്വദേശികളായ പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പങ്കുവഹിക്കാൻ വ്യവസായ സ്ഥാപനങ്ങളോട് മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു.
വ്യവസായ, ധാതുവിഭവ മന്ത്രാലയത്തിെൻറ ലൈസൻസുള്ള എല്ലാ വ്യവസായ സ്ഥാപനങ്ങൾക്കും ദേശീയ തൊഴിൽ പോർട്ടലായ 'താഖത്'വഴി പദ്ധതിയിലേക്ക് പ്രവേശിക്കാൻ കഴിയും. പദ്ധതി നടപ്പാക്കുന്നതിനായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, വ്യവസായ, ധാതു വിഭവ മന്ത്രാലയം, സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷൻ, മാനവ വിഭവശേഷി വികസന ഫണ്ട് (ഹദഫ്), സൗദി ചേംബേഴ്സ് കൗൺസിൽ എന്നിവയുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. വ്യവസായിക മേഖലയുടെ ലക്ഷ്യങ്ങളും വെല്ലുവിളികളും കേൾക്കാൻ 16ൽപരം എക്സിക്യൂട്ടിവ് മീറ്റിങ്ങുകളും നിരവധി പരിശീലന പരിപാടികൾ നടത്തുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.