Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപുകമറ നീങ്ങി; ഇനി...

പുകമറ നീങ്ങി; ഇനി റഹീമിന്‍റെ മോചന ഉത്തരവിനായുള്ള കാത്തിരിപ്പ്....

text_fields
bookmark_border
പുകമറ നീങ്ങി; ഇനി റഹീമിന്‍റെ മോചന ഉത്തരവിനായുള്ള കാത്തിരിപ്പ്....
cancel
camera_alt

റിയാദ്​ സഹായസമിതി ഒരുക്കിയ സ്വീകരണ പരിപാടിയിൽ റഹീമി​െൻറ സഹോദരൻ നസീർ സംസാരിക്കുന്നു

റിയാദ്: ദിയാധനം നൽകി വധശിക്ഷ ഒഴിവായി മോചന ഉത്തരവും കാത്ത്​ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​െൻറ കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ ചിലകോണുകൾ ഉയർത്തിയ ആരോപണങ്ങളെ​ അടിസ്ഥാനരഹിതമെന്ന്​ റഹീമി​െൻറ കുടുംബം തന്നെ തള്ളിയതോടെ എല്ലാ പുകമറകളും നീങ്ങി. റഹീമി​െൻറ ഉമ്മയും സഹോദരനും റിയാദ് പൊതുസമൂഹത്തി​െൻറ സ്വീകരണ ചടങ്ങിലെത്തിയപ്പോൾ പെയ്ത് തോർന്നത് നീണ്ടകാലം മൂടിക്കെട്ടിയ കാർമേഘം.

കുറച്ച് ദിവസമായി നടന്നുവന്നിരുന്ന ആരോപണ പ്രത്യാരോപണങ്ങൾക്കാണ് അറുതിവന്നത്​. യൂട്യൂബ് ചാനലുകളും നേരിട്ട്​ സഹായപ്രവർത്തനങ്ങളിൽ പങ്കാളികളല്ലാത്ത ചിലയാളുകളും കെട്ടിപ്പൊക്കിയ കെട്ടുകഥകളെല്ലാം പൊളിഞ്ഞടിഞ്ഞു. ചൊവ്വാഴ്​ച റിയാദിൽ ഉമ്മ ഫാത്തിമയും സഹോദരൻ നസീറും അമ്മാവൻ അബ്ബാസും നേരിട്ട്​ മാധ്യമപ്രവർത്തകരുടെ മുന്നിലെത്തി വാർത്താസമ്മേളനം നടത്തുകയായിരുന്നു. പൊതുസമൂഹത്തിൽ പരക്കുന്ന എല്ലാ ഊഹാപോഹങ്ങൾക്കും മാധ്യമ പ്രവർത്തകൾ ഉത്തരം തേടി. തങ്ങളുടെ പേരിൽ പരക്കുന്ന പല വിവരങ്ങളും വ്യാജമാണെന്നും ചില വോയിസ് ക്ലിപ്പുകളെല്ലാം തമാശ രൂപത്തിൽ സുഹൃത്തുക്കളുടെ ഗ്രൂപ്പിലിട്ടത് പുറത്തേക്ക് വന്നപ്പോൾ വിവാദമായതാണെന്നും സഹോദരൻ നസീർ പറഞ്ഞു.

സഹായ സമിതിയുമായി കുടുംബത്തിനോ വ്യക്തിപരമായി തനിക്കോ അകൽച്ചയോ അവരുടെ പ്രവർത്തനത്തിൽ വ്യക്തതക്കുറവോ ഇല്ല. എന്നാൽ ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്​. തുടക്കം മുതലുള്ള റിയാദ് സഹായസമിതി മുഖ്യരക്ഷാധികാരി അഷ്റഫ് വേങ്ങാട്ടി​െൻറയും പൊതുസമൂഹത്തി​െൻറയും ഇടപെടലാണ് റഹീമിനെ വധശിക്ഷയിൽനിന്ന് മോചിപ്പിക്കാൻ സഹായിച്ചത്. പണം സമാഹരിക്കാനും ട്രസ്​റ്റ്​ ഉണ്ടാക്കാനും നേതൃത്വം നൽകിയത് റിയാദിൽ നിന്നുള്ളവരാണെന്നും മാധ്യമപ്രവർത്തകർ വാർത്താസമ്മേളനത്തിൽ ഉമ്മ ഉൾപ്പെടുന്ന സംഘത്തെ ബോധ്യപ്പെടുത്തി.

ജയിലിലുള്ള റഹീമിനെ കണ്ടെത്തി വാർത്ത പുറത്ത് കൊണ്ടുവരികയും 18 വർഷമായി റഹീമി​െൻറ ഓരോ വിവരങ്ങളും അതത് സമയത്ത് പൊതുസമൂഹത്തെ അറിയിക്കുകയും ചെയ്ത മാധ്യമപ്രവർത്തരുടെ കണ്ണുവെട്ടിച്ച് സൗദിയിലെത്തിയതും തുടർന്നുള്ള നാടകവും ഒളിച്ചു കളിയും എന്തിനായിരുന്നെന്ന ചോദ്യത്തിന് ജയിലിൽ കാണാൻ എന്തെങ്കിലും തടസ്സം ഉണ്ടാകുമോ എന്ന ഭയത്താലാണ് യാത്ര രഹസ്യമാക്കിയതെന്നായിരുന്നു നസീർ നൽകിയ മറുപടി. റിയാദിലെ സഹായ സമിതിയേയും നാട്ടിലുള്ള മുഖ്യരക്ഷാധികാരി അഷറഫ് വേങ്ങാട്ടിനെയും യാത്ര അറിയിക്കാതിരുന്നതിന്​ ഇത്​ മാത്രമായിരുന്നു കാരണം. ജയിലിൽ റഹീമുമായുള്ള ഉമ്മയുടെ​ കൂടിക്കാഴ്​ച മുടങ്ങാൻ സാധ്യതയുണ്ടെന്ന് തെറ്റായ വിവരമാണ്​ കിട്ടിയിരുന്നത്​. എന്നാൽ റിയാദിലെത്തിയപ്പോൾ വസ്​തുതകൾ തങ്ങൾക്ക്​ ബോധ്യപ്പെട്ടു. തങ്ങളുടെ ഭാഗത്ത് പിഴവുകൾ ഉണ്ടായിട്ടുണ്ടെന്നും അതിനെല്ലാം ഖേദം പ്രകടിപ്പിക്കുകയാണെന്നും അമ്മാവൻ അബ്ബാസ്​ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തെറ്റുകൾ ഞങ്ങളുടെ ഭാഗത്ത്​ നിന്നുണ്ടായിട്ടുണ്ടെങ്കിൽ അത്​ ക്ഷമിക്കുകയും എല്ലാവരും കൂടി എ​െൻറ കുട്ടിയെ പുറത്തിറക്കാൻ ഒന്നിച്ചു നിൽക്കുകയും വേണമെന്ന്​ ഉമ്മ ഫാത്തിമ പറഞ്ഞു. പടച്ചോ​െൻറ അനുഗ്രഹം എല്ലാവർക്കുമുണ്ടാവും. സഹായിച്ചവരെ ആരേയും മറക്കില്ലെന്നും ഉമ്മ നിറകണ്ണുകളോടെ പറഞ്ഞു. തെറ്റിദ്ധാരണകൾ എല്ലാം മാറി കാര്യങ്ങളെല്ലാം ശുഭമായി അവസാനിച്ചതിൽ ദൈവത്തിന് സ്തുതിയെന്ന് സഹായ സമിതി മിഖ്യരക്ഷാധികാരി അഷറഫ് വേങ്ങാട്ട് ‘ഗൾഫ് മാധ്യമ’ത്തോടെ പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ നേരിട്ടപ്പോഴും മൗനം പാലിച്ചത് റഹീമി​െൻറ മോചനത്തെ ബാധിക്കരുത് എന്ന് കരുതിയാണ്.

ഏതാനും ദിവസങ്ങൾക്ക്​ മുമ്പ് റിയാദിൽ ജയിലധികൃതർക്ക് ലഭിച്ച ഇത്തരം വീഡിയോകളുടെ പേരിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടിയത് ഏറെ ആശങ്ക ഉണ്ടാക്കിയിരുന്നു. റഹീമിനെ ഒരു നിമിഷം മുമ്പേ മോചിതനാക്കുക എന്ന ലക്ഷ്യത്തെ ഇത്തരം കുപ്രചാരണങ്ങൾ ബാധിക്കാതിരിക്കാൻ നമ്മൾ ജാഗ്രത പാലിച്ചേ പറ്റൂ. ഏത് കേസുകളിലായാലും അടിസ്ഥമായില്ലാത്ത ആരോപണങ്ങളുടെ പേരിൽ വ്യക്തിഹത്യ ചെയ്യുന്ന ക്രൂരനടപടി സമൂഹത്തിനാകെ ആപത്താണെന്നും ഇത്തരം ഹീനപ്രവൃത്തിയിൽ പങ്കാളികളോ പ്രചാരകരോ ആകില്ലെന്ന് സ്വയം ഉറപ്പ​ുവരുത്തണമെന്നും അഷറഫ് വേങ്ങാട്ട് കൂട്ടിച്ചേർത്തു.

ഞായറാഴ്ചയാണ് (നവംബർ 17) റഹീമി​െൻറ കേസ് കോടതി പരിഗണിക്കുന്നത്. അന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് റിയാദ് സഹായ സമിതി അറിയിച്ചു. കുടുംബവും സഹായ സമിതിയും ലോകത്തുള്ള മുഴുവൻ മലയാളി സമൂഹവും ഞായറാഴ്​ചയുടെ പുലരി അനുകൂലമാകുമെന്ന ശുഭപ്രതീക്ഷയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abdul Raheem
News Summary - waiting for Abdul Raheem's release order
Next Story