ആരോഗ്യ സുരക്ഷ ഓർമിപ്പിച്ച് ചുവർചിത്രങ്ങൾ
text_fieldsറിയാദ്: കോവിഡ് ഒഴിയാത്ത സാഹചര്യത്തിൽ ആരോഗ്യ സുരക്ഷ ഓർമിപ്പിച്ച് രാജ്യത്തെ കെട്ടിട ചുവരുകളിൽ വർണച്ചിത്രങ്ങൾ തീർക്കുകയാണ് ഒരുകൂട്ടം സൗദി കലാകാരന്മാർ. റിയാദ് നഗരത്തിലെ പ്രധാന റോഡുകൾക്ക് അഭിമുഖമായി നിൽക്കുന്ന വലിയ കെട്ടിടങ്ങളുടെ ചുവരുകളാണ് ഇവർ തിരഞ്ഞെടുക്കുന്നത്.
കെട്ടിടങ്ങൾക്ക് വളരെ ദൂരെനിന്നുതന്നെ കാണാൻകഴിയുന്ന വിധത്തിൽ വ്യത്യസ്ത നിറങ്ങൾ കൊണ്ടാണ് ചിത്രം വരക്കുന്നത്. മാസ്ക് ധാരണം, സാമൂഹിക അകലം പാലിക്കൽ, സാനിറ്റൈസറിെൻറ ഉപയോഗം തുടങ്ങിയവയുടെ ആവശ്യകത ഓർമിപ്പിക്കുന്നതാണ് ചിത്രങ്ങൾ. വ്യത്യസ്ത നിറങ്ങളിൽ ജന്മംകൊണ്ട ചിത്രങ്ങൾ റിയാദ് നഗരത്തിെൻറ ചുവരുകൾക്ക് മാറ്റുകൂട്ടുന്നു. കലാസൃഷ്ടികൾക്ക് ജന്മം നൽകുക എന്നതിനപ്പുറം ബോധവത്കരണം കൂടിയാണിതെന്ന് കലാകാരന്മാർ ഓർമപ്പെടുത്തുന്നു. നിരവധി സന്ദർശകർ എത്താറുള്ള പലയിടങ്ങളും ഇത്തരം ചിത്രങ്ങൾകൊണ്ട് നിറക്കുകയാണ്.
ചിത്രങ്ങൾ കാണുന്നതോടെ മാസ്ക് ശരിയായി ധരിക്കുന്നവരെ ഇവിടങ്ങളിൽ കാണാം. ഓരോ ചിത്രങ്ങളും 10 ദിവസത്തിലേറെ സമയമെടുത്താണ് തീർക്കുന്നത്. മുനിസിപ്പാലിറ്റിയുടെയും ആരോഗ്യ മന്ത്രാലയത്തിെൻറയും പൂർണ സഹകരണം ലഭിക്കുന്നുണ്ട്. ഈ ചിത്രങ്ങൾക്കു മുന്നിൽനിന്ന് ഫോട്ടോ എടുക്കുന്നതിന് സ്വദേശികളും വിദേശികളും ഇവിടെ വാഹനം നിർത്തുന്നത് സ്ഥിരം കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.