വണ്ടൂർ മണ്ഡലം മുസ്ലിംലീഗ് നേതാക്കൾക്ക് കെ.എം.സി.സി സ്വീകരണം നൽകി
text_fieldsജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ ഖത്തർ കെ.എം.സി.സിയുടെയും കാളികാവ് പഞ്ചായത്ത് മുസ്ലിംലീഗിന്റെയും ഭാരവാഹിയായ പി.കെ മുസ്തഫ ഹാജിക്കും വണ്ടൂർ മണ്ഡലം മുസ്ലിംലീഗ് നേതാവും മുൻ പ്രവാസിയുമായ എടപ്പറ്റ മജീദിനും ജിദ്ദ കാളികാവ് പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി സ്വീകരണം നൽകി.
അറബി ഭാഷക്കെതിരെ ഇടതു സർക്കാർ കൊണ്ടുവന്ന കരിനിയമങ്ങൾക്കെതിരെ 1980ൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ കലക്ട്രേറ്റുകളിലേക്ക് സംഘടിപ്പിച്ച ഭാഷാ സമരത്തിൽ ജീവൻ ബലിയർപ്പിച്ച മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നും ഏവരുടെയും മനസ്സിലെ ജ്വലിക്കുന്ന ഓർമകളാണ്.
ഇടതുപക്ഷ സർക്കാറിന്റെ പൊലീസ് ധാർഷ്ട്യത്തിനുമുന്നിൽ രക്തം ചിന്തി പിടഞ്ഞുതീർന്ന ആ മൂന്നു സമരോത്സുക യൗവനങ്ങളിലൊന്നായ ഭാഷാ സമര രക്തസാക്ഷി കുഞ്ഞിപ്പയുടെ സ്മരണക്കായി കാളികാവിലുയരുന്ന മുസ്ലിംലീഗ് ഓഫീസ് ഈ മാസം 17നു തുറന്നു പ്രവർത്തനാരംഭിക്കുമെന്ന് മുഖ്യാതിഥിയായെത്തിയ പി.കെ മുസ്ഫത ഹാജി പറഞ്ഞു. തന്റെ പ്രവാസകാല ജീവിതം അയവിറക്കിയ മജീദ് എടപ്പറ്റ കെ.എം.സി.സി കെട്ടിപ്പടുക്കാൻ മുൻ കഴിഞ്ഞുപോയ നേതാക്കൾ അനുഭവിച്ച ത്യാഗം മറന്നു പോകരുതെന്നും, കെ.എം.സി.സിയും മുസ്ലിംലീഗും എന്നും സമുദായത്തിന്റെ നന്മക്കായി പ്രവർത്തിക്കുന്ന സംഘടനകളാണെന്നും ഓർമപ്പെടുത്തി. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. കാളികാവ് പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് മുഹ് ളാർ തങ്ങൾ അധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സാബിൽ മമ്പാട് മുഖ്യപ്രഭാഷണം നടത്തി. വണ്ടൂർ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി സലാം തുവ്വൂർ, യൂനസ് ബാബു, സി.ടി പോരൂർ, അൻവർ എ.പി വണ്ടൂർ, ജാഫർ നാലകത്ത് വണ്ടൂർ, മുഹമ്മദ് റാഫി മാട്ടക്കുളം, ഹാരിസ് ബാബു മമ്പാട്, ഫൈസൽ പുന്നപ്പാല, സാജിദ് ബാബു, ഹസ്സൻ പഞ്ചേരി, സുലൈമാൻ വന്തോടൻപടി തുടങ്ങിയവർ സംസാരിച്ചു. കെ.എം.സി.സി കാളികാവ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ശിഹാബ് കിഴിശ്ശേരി സ്വാഗതവും സിറാജ് അമ്പലക്കടവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.