'വഖഫ് ബോർഡ്: തീരുമാനം പിൻവലിക്കണം'
text_fieldsജിദ്ദ: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട കേരള സർക്കാർ നടപടി പിൻവലിക്കണമെന്ന് വാഫി-വഫിയ്യ ജിദ്ദ കമ്മിറ്റി ആവശ്യപ്പെട്ടു. ദൈവീക പ്രീതിക്ക് മുൻഗാമികൾ വിവിധ മത-ധർമ സ്ഥാപനങ്ങളുടെ പേരിൽ വഖഫ് ചെയ്ത സ്വത്തുക്കളും മറ്റും കൈകാര്യം ചെയ്യേണ്ടത് മതബോധം ഉള്ളവരാണ്.
എന്നാൽ നിയമനം പി.എസ്.സിക്ക് വിടുക വഴി മതബോധമില്ലാത്ത മുസ്ലിം നാമധാരികളും യുക്തിവാദികളും അമുസ്ലിംകളും വഖഫ് ബോർഡിൽ ഉദ്യോഗസ്ഥരായി നിയമിക്കപ്പെടുകയും അതുവഴി വഖഫ് സ്ഥാപനങ്ങളുടെ പവിത്രത നഷ്ടപ്പെടുകയും ചെയ്യുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന വഖഫ് ബോർഡ് കേരള വഖഫ് ബോർഡ് ആണെന്നിരിക്കെ കേരള സർക്കാറിെൻറ തീരുമാനം വഖഫ് സ്ഥാപനങ്ങൾ നശിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണെന്ന സംശയം ബലപ്പെടുകയാണ്. അതിനാൽ തീരുമാനം പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇടത് സർക്കാറിെൻറ ന്യൂനപക്ഷ വിരുദ്ധ തീരുമാനത്തിൽ യോഗം പ്രതിഷേധിച്ചു.
അബ്ദുൽ ഹഫീസ് വാഫി ചർച്ച ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ അധ്യക്ഷത വഹിച്ചു. നാസർ ഹാജി കാടാമ്പുഴ, അസ്സൻ കോയ പെരുമണ്ണ, കെ.പി. അബ്ദുറഹ്മാൻ ഹാജി പുളിക്കൽ, സാലിം ദാരിമി, കെ.വി. മുസ്തഫ വളാഞ്ചേരി, ഷാജഹാൻ മുസ്ലിയാർ, ഷൗക്കത്ത് അലി കാളികാവ്, സലീം കരിപ്പോൾ, സിദ്ദീഖ്, മുഹമ്മദ് കല്ലിങ്ങൽ, ഉമറുൽ ഫാറൂഖ് അരീക്കോട് എന്നിവർ സംസാരിച്ചു. ആക്ടിങ് സെക്രട്ടറി സാലിം അമ്മിനിക്കാട് സ്വാഗതവും ഈസ കാളികാവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.