'വഖഫ് സംരക്ഷണ റാലി: മുഖ്യമന്ത്രി വർഗീയവിഷം ചീറ്റുന്നു'
text_fieldsജിദ്ദ: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാൻ കേരള നിയമസഭ പാസാക്കിയ നിയമം നിയമസഭ കൂടി തന്നെ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിയിൽ തടിച്ച് കൂടിയ പ്രവർത്തരെ കണ്ട കേരള മുഖ്യമന്ത്രിക്ക് സംഭവിച്ച വിഭ്രാന്തിയാണ് കണ്ടാലറിയാവുന്ന പതിനായിരം പേർക്കെതിരെ കേസെടുക്കാൻ പ്രേരിപ്പിച്ചതെന്ന് ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം വർക്കിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഫാഷിസ്റ്റുകളുടെ നയമാണ് കമ്യൂണിസ്റ്റ് പാർട്ടി ന്യൂനപക്ഷങ്ങൾക്കിടയിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അതിനെതിരെ ജാഗ്രത പുലർത്തണമെന്നും യോഗം വിലയിരുത്തി. ശറഫിയ്യ മണ്ഡലം കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് മുഹമ്മദാലി ടി.എൻ പുരം അധ്യക്ഷത വഹിച്ചു.
മുഹമ്മദാലി മുസ്ലിയാർ വെട്ടത്തൂർ മുഖ്യപ്രഭാഷണം നടത്തി. ബാബു മണ്ണാർമല, മുസ്തഫ കോഴിശ്ശീരി, ഇഖ്ബാൽ മേലാറ്റൂർ, ശംസു പാറൽ, അസൈനാർ കുന്നപ്പള്ളി, അലി ഹൈദർ താഴെക്കോട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് താഴെക്കോട് സ്വാഗതവും നഹിം പൊന്ന്യാകുർശ്ശി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.