മുൻകൂർ അനുമതിയില്ലാതെ സൗദി പൗരന്മാർ 12 രാജ്യങ്ങളിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ്
text_fieldsജിദ്ദ: മുൻകൂട്ടി അനുമതി വാങ്ങാതെ ചില രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ പൗരന്മാർക്ക് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മാർച്ച് 31 മുതൽ കര, േവ്യാമ, കടൽ പ്രവേശന കവാടങ്ങൾ പൂർണമായും തുറക്കുകയും വിമാന സർവിസ് പുനരാരംഭിക്കുകയും ചെയ്യാനുള്ള തീരുമാനത്തിെൻറ മുന്നോടിയായാണ് ഇൗ മുന്നറിയിപ്പ്. ലിബിയ, സിറിയ, ലബനാൻ, യമൻ, ഇറാൻ, തുർക്കി, അർമേനിയ, സോമാലിയ, കോംഗോ, അഫ്ഗാനിസ്ഥാൻ, വെനിസ്വേല, ബെലാറസ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്ക് മുമ്പ് ബന്ധപ്പെട്ട വകുപ്പിൽ നിന്ന് അനുമതി വാങ്ങണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് ഇതുവരെ നിയന്ത്രണ വിധേയമല്ലാത്തതും ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് റിപ്പോർട്ട് ചെയ്തതുമായ രാജ്യങ്ങളിലേക്ക് പോകാനാണ് മുൻകുട്ടി അനുമതി വേണ്ടത്. മുകളിൽ പറഞ്ഞ രാജ്യങ്ങളിൽ നിലവിലുള്ള സൗദി പൗരന്മാരോ അവിടേക്ക് പോകുന്നവരോ അവിടുത്തെ സൗദി എംബസികളിൽ അടിയന്തിരമായി പേരുകൾ രജിസ്റ്റർ ചെയ്യണം. അനുവദനീയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാർ ജാഗ്രത പാലിക്കണം.
രാഷ്ട്രീയ സാമൂഹിക അസ്ഥിരതയും കോവിഡ് ബാധ നിലനിൽക്കുന്നതുമായ സ്ഥലങ്ങളിൽ നിന്നു മാറിനിൽക്കണം. എവിടെയായാലും ആരോഗ്യ മുൻകരുതൽ പാലിക്കണമെന്നും അഭ്യന്തര മന്ത്രാലയം നിർദേശിച്ചു. വിദേശ രാജ്യങ്ങളിലേക്കും തിരിച്ചും യാത്രക്ക് മാർച്ച് 31 മുതൽ അനുമതി നൽകുമെന്ന് ജനുവരി എട്ടിന് മന്ത്രാലയം അറിയിച്ചിരുന്നു. അതിെൻറ തുടർച്ചയായാണ് ഇപ്പോഴത്തെ യാത്ര സംബന്ധിച്ച മുന്നറിയിപ്പെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന പൗരന്മാരുടെ സുരക്ഷക്ക് രാജ്യം കാണിക്കുന്ന അതീവ താൽപര്യത്തിെൻറ ഭാഗമാണിത്. ചില രാജ്യങ്ങളിലെ സുരക്ഷ സാഹചര്യങ്ങളും അസ്ഥിരതയും കോവിഡ് വ്യാപനം തുടരുന്നതും പുതിയ വൈറസ് പൊട്ടിപുറപ്പെടുന്നതും കണക്കിലെടുത്താണെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.