പിണറായി വിജയനുള്ള താക്കീത് -ദമ്മാം ഒ.ഐ.സി.സി
text_fieldsദമ്മാം: പിണറായി സർക്കാറിന്റെ ജനവിരുദ്ധ ഭരണത്തിൽ പൊറുതിമുട്ടിയ കേരള ജനതക്കുവേണ്ടി പുതുപ്പള്ളിയിലെ ജനങ്ങൾ സി.പി.എമ്മിനോട് ചെയ്ത കടുത്ത പ്രതികാരമാണ് ചാണ്ടി ഉമ്മന്റെ മിന്നുന്ന വിജയമെന്ന് ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ ഒന്നും ചെയ്തിട്ടില്ലെന്ന സി.പി.എമ്മിന്റെ നുണപ്രചാരണവും ഉമ്മൻ ചാണ്ടിയുടെ മക്കൾക്കെതിരെ നടന്ന വ്യക്തിഹത്യയും ചാണ്ടി ഉമ്മനെ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിക്കാൻ സഹായിച്ചെന്ന് റീജനൽ കമ്മിറ്റി വിലയിരുത്തി. പുതുപ്പള്ളിയിലെ വോട്ടർമാരെ അഭിനന്ദിച്ചു.
വിജയാഘോഷത്തിന്റെ ഭാഗമായി പായസവും മധുരവും വിളമ്പി. ദമ്മാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടിക്ക് റീജനൽ കമ്മിറ്റി നേതാക്കളായ ചന്ദ്രമോഹൻ, ഇ.കെ. സലിം, റഫീഖ് കൂട്ടിലങ്ങാടി, ഷംസു കൊല്ലം എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികളായ സക്കീർ ഹുസൈൻ, അബ്ബാസ് തറയിൽ, ഷാജിദ് കാക്കൂർ, നൗഷാദ് തഴവ, ബിനു പുരുഷോത്തമൻ, നിഷാദ് ശ്യാം കുഞ്ചു, പ്രകാശ്, നിസാർ മാന്നാർ, രാജേഷ് ആറ്റുവ, ഡെന്നിസ് മണിമല, ഹമീദ് മരക്കാശ്ശേരി, സക്കീർ പറമ്പിൽ, അൻവർ സാദിഖ്, ജേക്കബ് പാറക്കൻ, താജു അയ്യാരിൽ, തോമസ് അബ്രഹാം ഉതിമ്മൂട്, സഫിയ അബ്ബാസ്, ഷിജില ഹമീദ്, അൻവർ വണ്ടൂർ, അരവിന്ദൻ, അഷറഫ് കൊണ്ടോട്ടി, ഇബ്രാഹിം സാബു, മുസ്തഫ പള്ളിക്കൽ ബസാർ, സഹീർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.