ജലസുരക്ഷ വർധിപ്പിക്കൽ: കൃത്രിമ മഴ പെയ്യിക്കാൻ പദ്ധതിയുമായി സൗദി
text_fieldsജുബൈൽ: സൗദി അറേബ്യയിൽ ജലസുഭിക്ഷതക്ക് വേണ്ടി കൃത്രിമമഴ പെയ്യിക്കാൻ പദ്ധതി.മരുഭൂമിയിൽ ജലലഭ്യത ഉറപ്പിക്കാനും പരമാവധി ഉറവകൾ സജീവമാക്കാനും പുതിയവ സൃഷ്ടിക്കാനും മേഘങ്ങളെ മഴക്കാറുകളാക്കി മാറ്റുന്ന (cloud seeding) പക്രിയയിലൂടെ കൃത്രിമ മഴ പെയ്യിപ്പിക്കാനാണ് സൗദി അറേബ്യ ഒരുങ്ങുന്നത്.രാസപദാർഥങ്ങൾ എയർക്രാഫ്റ്റ് െജറ്റുകൾ വഴി അന്തരീക്ഷത്തിൽ വിതറി സാദാ മേഘങ്ങളെ മഴമേഘങ്ങളാക്കി മാറ്റുന്നതാണ് ഇൗ പ്രക്രിയ.
നാഷനൽ സെൻറർ ഓഫ് മെട്രോളജിയുടെ (എൻ.സി.എം) നേതൃത്വത്തിൽ ദക്ഷിണ സൗദിയിലെ അസീർ, അൽ ബാഹ തുടങ്ങിയ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇൗ പദ്ധതി നടപ്പാക്കുന്നത്.
കാർബണ്ഡൈ ഓക്സൈഡിെൻറ ഖരരൂപമായ ഡ്രൈ ഐസ്, സോഡിയം ക്ലോറൈഡ് പോലുള്ള പരിസ്ഥിതിസൗഹൃദ ജൈവവസ്തുക്കൾ എന്നിവ മേഘങ്ങളിൽ വിതറി കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന വിദ്യയാണ് 'ക്ലൗഡ് സീഡിങ്'. മേഘങ്ങൾക്കുള്ളിലെ അതിസൂക്ഷ്മമായ പ്രതിപ്രവർത്തനങ്ങളെ നിയന്ത്രിക്കാനും മഞ്ഞിെൻറ ന്യൂക്ലിയസായി വർത്തിക്കുന്ന പദാർഥങ്ങളെ വായുവിലേക്ക് ചിതറിച്ചുകൊണ്ട് മേഘങ്ങളെ പെയ്യിപ്പിക്കുകയും മഴയുടെ അളവ് മാറ്റുകയുമാണ് ഇൗ പ്രക്രിയയിലൂടെ നടക്കുന്നത്.
മേഘങ്ങളുടെ തരാതരം അനുസരിച്ചാണ് സാങ്കേതികവിദ്യയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ തിരഞ്ഞെടുപ്പ്. കുറഞ്ഞചെലവിൽ നടപ്പാക്കാൻ കഴിയുന്ന ഈ സാങ്കേതികവിദ്യ വഴി നല്ല മഴ പെയ്യിപ്പിച്ച് അണക്കെട്ടുകളിലും ജലസംഭരണികളിലും വെള്ളത്തിെൻറ തോത് വർധിപ്പിക്കാനും ജലസുരക്ഷ ഉയർത്താനും സാധിക്കും.
വരുംവർഷങ്ങളിൽ അഞ്ച് മുതൽ 20വരെ ശതമാനം മഴയുടെ തോത് ഇങ്ങനെ കൂട്ടാനാവും.കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ക്ലൗഡ് സീഡിങ് പദ്ധതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.പ്രകൃത്യാ വലിയ ജലദൗർലഭ്യമുള്ള രാജ്യങ്ങളൊന്നാണ് സൗദി അറേബ്യ. നദികളും തടാകങ്ങളും പോലുള്ള സ്ഥിരമായ ജലസ്രോതസ്സുകൾ ഇവിടെയില്ല.
ക്ലൗഡ് സീഡിങ് ചിലതരം മേഘങ്ങളെ ലക്ഷ്യംവെച്ചുള്ള ചികിത്സയും മഴയെ ഉത്തേജിപ്പിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളുമാണ്. മേഘങ്ങളുടെ അടിയിലൂടെ വിമാനംപറത്തി പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ്, മഗ്നീഷ്യം എന്നീ രാസപദാർഥങ്ങളുടെ കൂട്ടിക്കലർത്തിയാലുണ്ടാകുന്ന ജ്വാലകൾ വമിപ്പിക്കുകയാണ് ക്ലൗഡ് സീഡിങ്ങിൽ പ്രക്രിയയിൽ ചെയ്യുന്നത്.
മിശ്രിതം മേഘങ്ങളിലെ ജലബാഷ്പത്തെ മഴയായി വീഴാൻ പ്രാപ്തമായ വെള്ളത്തുള്ളിയാകാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് എൻ.സി.എമ്മിലെ റിസർച്ച് ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷൻ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ജനറൽ യാസർ ജലാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.