വാട്ടർ ടാങ്ക് തകർന്നുവീണ് മരണം: ഇന്ത്യക്കാരായ പിതാവിെൻറയും മകെൻറയും മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsറിയാദ്: റിയാദിൽ താമസിക്കുന്ന കെട്ടിടത്തിെൻറ മുകളിലുണ്ടായിരുന്ന വാട്ടർ ടാങ്ക് തകർന്നുവീണ് അതിനടിയിൽ പെട്ട് മരിച്ച ഇന്ത്യക്കാരായ പിതാവിെൻറയും മകെൻറയും മൃതദേഹം നാട്ടിലെത്തിച്ചു.
റിയാദ് ബത്ഹയിലെ മർഖബ് ഡിസ്ട്രിക്ടിൽ ഇരുനില വീടിെൻറ മുകളിലുള്ള വാട്ടർ ടാങ്ക് പൊട്ടിവീണ് മരിച്ച ഉത്തർപ്രദേശ് ലഖ്നോ ബാരാബങ്കിയിലെ സമീൻ ഹുസൈന ഗ്രാമത്തിൽനിന്നുള്ള മുഹമ്മദ് വക്കീൽ ശൈഖ് (56), മുഹമ്മദ് റിസ്വാൻ (31) എന്നിവരുടെ മൃതദേഹങ്ങളാണ് റിയാദ് കെ.എം.സി.സി നേതാവ് തെന്നല മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ നടപടി പൂർത്തിയാക്കി നാട്ടിലേക്കയച്ചത്.
പിതാവും മകനും രണ്ടു സഹപ്രവർത്തകരും രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ജൂൺ 27നാണ് അപകടം. രണ്ടാം നിലയിൽ മുകൾഭാഗം ഷീറ്റിട്ട റൂമിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ടാങ്ക് റൂമിലേക്ക് പതിച്ചാണ് അപകടം. രണ്ടു പേരും തൽക്ഷണം മരിച്ചു. മറ്റു രണ്ടുപേർക്ക് പരിക്കേറ്റു. അപകടം നടക്കുന്നതിന് മൂന്നു ദിവസം മുമ്പാണ് ഈ വാട്ടർ ടാങ്ക് അവിടെ സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിച്ച മൃതദേഹം ഡൽഹി കെ.എം.സി.സി പ്രവർത്തകരാണ് നാട്ടിലെത്തിച്ചത്. ഹദസുൽ നിഷയാണ് മുഹമ്മദ് വക്കീലിെൻറ ഭാര്യ. മുഹമ്മദ് റിഹാൻ, നാജിയ ഭാനു, മുഹമ്മദ് ഷഹബാസ്, മുഹമ്മദ് അർബാസ് എന്നിവർ റിസ്വാെൻറ സേഹാദരങ്ങളാണ്. റിസ്വാന് ഭാര്യയും രണ്ടു മക്കളുമുണ്ട്. ദരിദ്രകുടുംബത്തിെൻറ അത്താണിയായിരുന്നു ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.