വയനാട് ജില്ല കൂട്ടായ്മ കുടുംബസംഗമവും യാത്രയയപ്പും
text_fieldsജിദ്ദ: ജിദ്ദയിലെ വയനാട് ജില്ലക്കാരുടെ കൂട്ടായ്മയായ ‘എെൻറ നാട് വയനാട്’ കുടുംബസംഗമവും കലാകാരി അഷിത ഷിബുവിന് യാത്രയയപ്പും സംഘടിപ്പിച്ചു. ഷിബു സെബാസ്റ്റ്യൻ, ആമി ടീച്ചർ എന്നിവരുടെ മകളും ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ നിന്ന് പ്ലസ്ടു പൂർത്തിയാക്കുകയും ചെയ്ത അഷിത ഷിബു ഉപരിപഠനാർഥം നാട്ടിലേക്ക് മടങ്ങുന്നതോടനുബന്ധിച്ചാണ് യാത്രയയപ്പ് നൽകിയത്. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായി പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് ഷിബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജാഫറലി പാലക്കോട്, ശരീഫ് അറക്കൽ, ബഷീർ പരുത്തിക്കുന്നൻ, നവാസ് തങ്ങൾ, പ്രേമൻ കാലിക്കറ്റ്, റാഫി ബീമാപ്പള്ളി, സുബൈർ ബത്തേരി, ഫൈസൽ പേരിയ, സോഫിയ സുനിൽ തുടങ്ങിയവർ സംസാരിച്ചു. ആഷിത അവതരിപ്പിച്ച ഡാൻസ്, കവിത, മുജീബ് കൽപറ്റ, ആശ ഷിജു, മുജീബ് കൂളിവയൽ തുടങ്ങിയവർ അവതരിപ്പിച്ച ഗാനങ്ങൾ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.
സുബൈർ ബത്തേരി, ഷമീർ പുൽപള്ളി, ഹമീദ് ചുള്ളിയോട്, മുജീബ് അമ്പലവയൽ, അനീർ കൽപറ്റ, ദീപു പുൽപള്ളി, ബിനു നടവയൽ, അഷ്റഫ് മാനിക്കുനി, ഷമീർ മടക്കിമല എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഗഫൂർ അമ്പലവയൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.