Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവയനാട് ഉരുൾപൊട്ടൽ...

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം -ഹാഇൽ ഒ.ഐ.സി.സി

text_fields
bookmark_border
Wayanad Landslide
cancel
camera_alt

ഹാ​ഇ​ൽ ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച പ്രാ​ർ​ഥ​ന​സ​ദ​സ്സ്

ഹാ​ഇ​ൽ: പ്ര​കൃ​തി ദു​ര​ന്ത​മു​ണ്ടാ​യ വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​രെ അ​നു​സ്മ​രി​ച്ച് ഹാ​ഇ​ൽ ഒ.​ഐ.​സി.​സി പ്രാ​ർ​ഥ​ന​സ​ദ​സ്സ്​ സം​ഘ​ടി​പ്പി​ച്ചു. മ​ല​യാ​ള​നാ​ടി​നു​ണ്ടാ​യ വ​ലി​യ വേ​ദ​ന​യാ​ണ് വ​യ​നാ​ട് എ​ന്നും ഒ​രു നി​മി​ഷം കൊ​ണ്ട് ത​ക​ർ​ന്നു​പോ​യ വ​യ​നാ​ടി​നെ പു​ന​ർ​നി​ർ​മി​ക്കാ​ൻ എ​ല്ലാ​വ​രും ഒ​ന്നാ​യി പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും വ​യ​നാ​ട്ടി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​യ ദു​ര​ന്തം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണെ​ന്നും ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും ന​ട​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ൻ​റ്​ ഖൈ​ദ​ർ അ​ലി ഖാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്​​ദു​ൽ സ​ലാം റ​ഷാ​ദി പ്രാ​ർ​ഥ​ന ന​ട​ത്തി.

ഷ​റ​ഫു​ദ്ദീ​ൻ ത​യ്യി​ൽ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ബാ​പ്പു എ​സ്​​റ്റേ​റ്റു​മു​ക്ക്, ബ​ഷീ​ർ നെ​ല്ല​ളം, മു​നീ​ർ സ​ഖാ​ഫി, അ​ബ്​​ദു​ൽ സ​ത്താ​ർ പു​ന്നാ​ട്, അ​ഫ്സ​ൽ കാ​യം​കു​ളം, നൗ​ഫ​ൽ പ​റ​ക്കു​ന്ന് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചാ​ൻ​സ അ​ബ്​​ദു​റ​ഹ്​​മാ​ൻ സ്വാ​ഗ​ത​വും സാ​ബു തി​രു​വ​ന​ന്ത​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideSaudi Arabia newsHail O.I.C.C
News Summary - Wayanad Landslide
Next Story