വയനാടിനെ ചേർത്തുപിടിച്ച് റിയാദ് ടാക്കീസ്, പ്രാർഥന സംഗമം സംഘടിപ്പിച്ചു
text_fieldsറിയാദ്: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവന് നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് റിയാദ് ടാക്കീസിന്റെ നേതൃത്വത്തിൽ പ്രാർഥന സംഗമം സംഘടിപ്പിച്ചു. റിയാദ് മലസ് ചെറീസ് റസ്റ്റാറന്റിൽ നടന്ന അനുശോചനയോഗത്തിൽ റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ സംഘടന പ്രതിനിധികൾ പങ്കെടുത്തു. ദുരന്തത്തിൽ മരിച്ചവരുടെ നിത്യശാന്തിക്കായി പ്രാർഥിച്ചുകൊണ്ട് ദീപം തെളിച്ചും പുഷ്പാർച്ചനയോടെയും തുടങ്ങിയ യോഗത്തിൽ രക്ഷാധികാരി അലി ആലുവ ആമുഖഭാഷണം നടത്തി.
വൈസ് പ്രസിഡൻറ് ഷമീർ കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരി കായംകുളം അനുശോചന സന്ദേശം വായിച്ചു. ദുരന്തത്തിൽ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ദുഃഖവും അനുശോചനവും അറിയിക്കുകയും അവർക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം മൂലം പ്രകൃതിദുരന്തങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ഇതിന്റെ ആഘാതം മനസ്സിലാക്കി നാമെല്ലാവരും കരുതിയിരിക്കണമെന്നും അപകടം നടന്നപ്പോൾ തന്നെ ജീവൻ പണയപ്പെടുത്തി ദുഷ്കരമായ സാഹചര്യത്തില്‍ ആളുകളെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ നാട്ടുകാർക്കും സൈന്യത്തിനും അഗ്നിരക്ഷാസേന, റവന്യൂ ജീവനക്കാർ, വനപാലകർ, അയൽ സംസ്ഥാന സര്‍ക്കാറുകളുടെ ജീവനക്കാര്‍ ഉൾപ്പെടെ ബെയ്ലി പാലം നിർമാണം മുതൽ മുത്തശ്ശിക്കും പേരക്കിടാവിനും സുരക്ഷ കവചം തീർത്ത ഒറ്റക്കൊമ്പൻ വരെയുള്ള മുഴുവനാളുകൾക്കും ചടങ്ങിൽ സംസാരിച്ചവർ നന്ദി പറഞ്ഞു.
എൽദോ വയനാട്, ട്രഷറർ അനസ് വള്ളികുന്നം, കോഓഡിനേറ്റർ ഷൈജു പച്ച, പി.ആർ.ഒ റിജോഷ് കടലുണ്ടി, ഉപദേശകസമിതി അംഗങ്ങളായ സലാം പെരുമ്പാവൂർ, ഡൊമിനിക് സാവിയോ, നൗഷാദ് ആലുവ, ഷിബു ഉസ്മാൻ, നാസർ കല്ലറ, ഗഫൂർ കൊയിലാണ്ടി, വിജയൻ നെയ്യാറ്റിൻകര, കബീർ പട്ടാമ്പി, ഫൈസൽ തമ്പലക്കോടൻ, ബിൽറു, അഖിനാസ് കരുനാഗപ്പള്ളി, ജാനിസ്, ഹാരിസ് ചോല, ബാബു പട്ടാമ്പി, നസീബ് കലാഭവൻ, അൻസർ, സഫീറലി, ജാസി, സിയാദ്, അസി, സിബിൻ, സനു മാവേലിക്കര, സജീർ, അൻവർ യൂനുസ്, ബഷീർ കരോളം, നസീർ, ഷിജു ബഷീർ, ജോണി തോമസ്, സോണി ജോസഫ്, പ്രദീപ് കിച്ചു, സജി ചെറിയാൻ, മഹേഷ്, വിജയൻ കായംകുളം, ജംഷീർ, ഹുസൈൻ ഷാപ്പി, ഷഫീഖ് വലിയ, ഉമറലി അക്ബർ, റാഫി, ജലീൽ കൊച്ചിൻ, ശിഹാബ്, റിസ്വാൻ, നൗഫൽ, കിച്ചു അരവിന്ദ്, നാസർ ആലുവ, സിദാൻ ഷമീർ, നാസർ തിരൂർ, സിയാവുദ്ദീൻ, ബൈജു ഇട്ടൻ, ഷൈൻദേവ്, സലിം പുളിക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.