വയനാടിന് സഹായവുമായി കേളി
text_fieldsറിയാദ്: ഉരുൾപൊട്ടലുണ്ടായ വയനാടിന് അടിയന്തര സഹായമായി റിയാദ് കേളി കലാ സാംസകാരികവേദി. 10 ലക്ഷം രൂപ നൽകുമെന്ന് കേളി സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചു. ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ദുരിതാശ്വാസ പ്രവർത്തനത്തിന് നാട്ടിൽ അവധിയിലുള്ള എല്ലാ പ്രവർത്തകരോടും പങ്കാളികളാകാൻ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ആഹ്വാനം ചെയ്തു. ദുരന്തത്തിന്റെ വ്യാപ്തിയും മരണസംഖ്യയും ഒന്നും വ്യക്തമായിട്ടില്ലെങ്കിലും അടിയന്തര സഹായമായി ആദ്യ ഗഡുവായാണ് സഹായം നൽകുന്നത്.
സമാനതകളില്ലാത്ത ദുരന്തമാണ് ചൊവ്വാഴ്ച പുലർച്ചെ വയനാട്ടിലുണ്ടായത്. വിറങ്ങലിച്ചുനിൽക്കുന്ന കേരളത്തെ സഹായിക്കുന്നതിന് ഓരോ മനുഷ്യസ്നേഹികളും രംഗത്തിറങ്ങണമെന്നും കേളി സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽപെട്ട അർജുൻ ഒരു നോവായ് നിൽക്കുന്നതിനിടെയാണ് കേരളത്തെ ആകെ കണ്ണീരിലാഴ്ത്തി ദുരന്തം വന്നുകയറിയത്. ദുരന്തത്തിൽ മരിച്ച എല്ലാവരുടെയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.