Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപിറകോട്ടെടുത്ത...

പിറകോട്ടെടുത്ത വാഹനമിടിച്ച്​ പരിക്കേറ്റ വയനാട്​ സ്വദേശി ബുറൈദയിൽ മരിച്ചു

text_fields
bookmark_border
പിറകോട്ടെടുത്ത വാഹനമിടിച്ച്​ പരിക്കേറ്റ വയനാട്​ സ്വദേശി ബുറൈദയിൽ മരിച്ചു
cancel

ബുറൈദ: നടന്നുവരു​മ്പോൾ പിറകോട്ടെടുടത്ത വാഹനമിടിച്ച്​ ഗുരുതര പരിക്കേറ്റ്​ ബുറൈദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഫി (54) ആണ്​ ബുറൈദ സെട്രൽ ആശുപത്രിയിൽ മരിച്ചത്​.

വർഷങ്ങളായി ബുറൈദയിൽ പ്രവാസിയായ അദ്ദേഹം തുന്നൽ ജോലിയാണ്​ ചെയ്​തിരുന്നത്​. കടയിൽനിന്ന്​ സാധനങ്ങളും വാങ്ങി കൂട്ടുകാരനോടൊപ്പം വരു​േമ്പാൾ ബുറൈദ ലേഡീസ് മാർക്കറ്റിൽ വെച്ച്​ അവരെ മറികടന്നുപോയ സ്വദേശിയുടെ ലാൻഡ്​ ക്രൂയിസർ അപ്രതീക്ഷിതമായി പിന്നോ​ട്ടെടുക്കുകയായിരുന്നു. അതിവേഗം റിവേഴ്​സിൽ വന്ന വാഹനം മുഹമ്മദ്​ റാഫിയെ ഇടിച്ചുതെറിപ്പിച്ചു.

ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച്​ ചികിത്സയിൽ കഴിയുന്നതിനിടെയാണ്​ മരിച്ചത്​. പിതാവ്: മുഹമ്മദ്‌, മാതാവ്: കദീജ, സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, ഷാജി, ഭാര്യ: ഹാജറ, മക്കൾ: അനസ്, അനീസ്, റഫാൻ. മൃതദേഹം ബുറൈദയിൽ ഖബറടക്കുമെന്ന് കുടുംബം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accident
News Summary - Wayanad native who was hit by vehicle died in Buraidah
Next Story