വയനാട് പുനഃരധിവാസം: ബിരിയാണി ചലഞ്ചുമായി കേളി ഉമ്മുൽ ഹമാം ഏരിയ
text_fieldsറിയാദ്: വയനാട് ജില്ലയിലെ ചൂരൽമലയിലേയും മുണ്ടക്കൈയിലേയും അട്ടമലയിലേയും ഉരുൾപൊട്ടലിൽ നഷ്ടമായ ഗ്രാമങ്ങളെ പുനർനിർമിക്കാൻ കേരളസർക്കാർ നടത്തുന്ന പുനഃരധിവാസ പദ്ധതിക്കായി, കേളി കലാസാംസ്കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി ഫണ്ടിലേക്ക് ബിരിയാണി ചലഞ്ചുമായി കേളി ഉമ്മുൽഹമാം ഏരിയ. ഏരിയാ പരിധി കേന്ദ്രീകരിച്ച് നടത്തുന്ന ബിരിയാണി ചലഞ്ച് ഒക്ടോബർ നാലിന് നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
കേളിയുടെ വിവിധ ഏരിയകൾ മുഖേനെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി വേറിട്ട പ്രവർത്തനങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. എല്ലാ വ്യക്തിഗത ആഘോഷങ്ങളും ഫണ്ട് സ്വരൂപണത്തിന്റെ ഭാഗമാക്കി ഭൂരിഭാഗം പ്രവർത്തകരും മാറ്റി. കുട്ടികൾ സമ്പാദ്യ കുടുക്കകളും സ്വർണ കമ്മലുകളും മറ്റും ഫണ്ടിലേക്ക് കൈമാറി.
കേളി ഉമ്മുൽ ഹമാം ഏരിയാകമ്മിറ്റി സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന് ഏരിയാ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയൽ, ഏരിയ സെക്രട്ടറി നൗഫൽ സിദ്ദീഖ്, പ്രസിഡൻറ് ബിജു ഗോപി, ട്രഷറർ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. ബിരിയാണിക്കായുള്ള ബുക്കിങ്ങിന് അബ്ദുൽ കരീം (0506886997), അബ്ദുൽ കലാം (0546480445), എം.പി. ജയരാജ് (0507079117) എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.