വയനാട് ദുരന്തം; പുനരധിവാസ സഹായവുമായി റയാൻ ഏരിയ കെ.എം.സി.സി
text_fieldsജിദ്ദ: വയനാട് ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ട് വഴിയാധാരമായവർക്ക് സാന്ത്വാനത്തിന്റെ കൈത്താങ്ങുമായി കെ.എം.സി.സി റയാൻ ഏരിയ കമ്മിറ്റി. ‘വയനാടിന്റെ കണ്ണീരൊപ്പാൻ’ എന്ന സന്ദേശവുമായി സംസ്ഥാന മുസ്ലിംലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ ആഹ്വാന പ്രകാരമുള്ള പുനരധിവാസ പദ്ധതിയിലേക്ക് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ നിർദേശപ്രകാരം ഷറഫിയ റയാൻ ഏരിയ കെ.എം.സി.സി കമ്മിറ്റി ഫണ്ട് ശേഖരണം ആരംഭിച്ചു.
റസ്സാഖ് കുറ്റ്യാടിയിൽനിന്ന് ആദ്യ സംഖ്യ ഏരിയ ജനറൽ സെക്രട്ടറി മജീദ് അഞ്ചച്ചവിടി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. അൽ റയാൻ പോളിക്ലിനിക്ക് ഓഡിറ്റോറിയത്തിൽ ചേർന്ന വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്കുള്ള പ്രാർഥനാ സദസ്സിന് ജമാൽ ഫൈസി അഞ്ചച്ചവിടി നേതൃത്വം നൽകി.
അനുശോചന യോഗത്തിൽ പി.സി.എ.റഹ്മാൻ (ഇണ്ണി), മജീദ് അഞ്ചച്ചവിടി, സാബിർ പാണക്കാട് എന്നിവർ സംസാരിച്ചു. സലീം പാറപുറത്ത്, ഹാരിസ് മമ്പാട്, ജംഷിദ് ബാബു, സമീർ ചെമ്മങ്കടവ്, മുജീബ് പാണക്കാട് എന്നിവർ സഹായങ്ങൾ സ്വരൂപിക്കാൻ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.