വയനാട് ദുരന്തം: ‘ടോക്ലൈൻ ഫെസിലിറ്റേറ്റർ ട്രെയിനിങ്’ പ്രോഗ്രാം സംഘടിപ്പിച്ചു
text_fieldsഐ.എ.ജി.സി ഓൺലൈനായി സംഘടിപ്പിച്ച ‘ടോക്ലൈൻ ഫെസിലിറ്റേറ്റർ ട്രെയിനിങ്’ പ്രോഗ്രാം
റിയാദ്: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പ്രയാസം അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാനും മനസ്സുമടുത്തവരെ ചേർത്തുപിടിക്കാനും വേണ്ടി ഐ.എ.ജി.സി ‘ടോക്ലൈൻ ഫെസിലിറ്റേറ്റർ ട്രെയിനിങ്’ പ്രോഗ്രാം സംഘടിപ്പിച്ചു. മാനസികാരോഗ്യം മുൻനിർത്തി അന്താരാഷ്ട്ര തലത്തിൽ പ്രവാസികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഐ.എ.ജി.സി.
ചെയർമാൻ ഡോ. റിയാസിന്റെയും ഓവർസീസ് പാട്രോൺ പ്രഫസർ ഡോ. ഹംസയുടെയും അധ്യക്ഷതയിലാണ് പരിപാടി നടന്നത്. 70ൽ കൂടുതൽ വളന്റിയർമാർ വിവിധ മേഖലകളിൽനിന്ന് രജിസ്റ്റർ ചെയ്ത് ട്രെയിനിങ്ങിൽ പങ്കെടുത്തു.
ഓൺലൈൻ കൗൺസലിങ്ങിൽ ഓവർസീസ് എക്സിക്യൂട്ടിവ് ഡയറക്ടറും അഡ്വാൻസ്ഡ് മൊബൈൽ കൗൺസലിങ് സെന്ററിന്റെ ഡയറക്ടറുമായ നസിയ കുന്നുമ്മലിന്റെ നേതൃത്വത്തിൽ വർക്ക്ഷോപ്പ് ട്രെയിനിങ് നടത്തി. പ്രയാസമനുഭവിക്കുന്നവരുടെ വാക്കുകളെ വളരെ ക്ഷമയോടെ കേൾക്കാനും അതിനെ വ്യാഖ്യാനിക്കാനും അംഗങ്ങളെ പ്രാപ്തരാക്കാൻ ഈ സെഷന് സാധിച്ചു.
ഓൺലൈൻ വഴി കൗൺസലിങ് നടത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും എങ്ങനെ അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും ഈ ട്രെയിനിങ്ങിലൂടെ വിശദീകരിച്ചു. ചീഫ് കോഓഡിനേറ്റർ ഹസീന റഷീദ്, ഇവന്റ് മാനേജർ മുംതാസ് മഹ്ദി എന്നിവരുടെ സഹകരണത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ ഒന്നര മണിക്കൂർ നീണ്ടുനിന്ന ട്രെയിനിങ് പ്രോഗ്രാമിൽ ഇവന്റ് കോഓഡിനേറ്റർ ഇബ്രാഹിം നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.