പ്രവാസത്തിെൻറ നേർക്കാഴ്ച പകർത്തി 'പ്രാഞ്ചിയേട്ടന്മാർ'
text_fieldsദമ്മാം: പ്രവാസത്തിലെ രസകരമായ കാഴ്ചകളെ നർമത്തിെൻറ മോെമ്പാടി കലർത്തി അനുഭവ ഗുണപാഠങ്ങൾ പകർന്ന് പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ് ദമ്മാമിലെ ഒരു കൂട്ടം കലാകാരന്മാർ 'പ്രാഞ്ചിയേട്ടന്മാർ' എന്ന വെബ് സീരീസിലൂടെ.
പ്രവാസികൾ ഏറെ ചർച്ചചെയ്യപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ ഇൗ ജീവിതങ്ങളെ സ്വയം വിമർശനരീതിയിൽ കൈകാര്യം ചെയ്യുക എന്നതാണ് ഇതിലുടെ ഇവർ ലക്ഷ്യം വെക്കുന്നത്. ഗൾഫുകാർ പൊങ്ങച്ചക്കാരാെണന്ന നാട്ടിലെ രഹസ്യമായ പരസ്യം പക്ഷേ യാഥാർഥ്യമല്ലെങ്കിലും ചിലരുടെ പെരുമാറ്റങ്ങളാണ് ഇത്തരമൊരു പൊതുധാരണ സൃഷ്ടിക്കാൻ ഇടയാക്കിയതെന്ന് ഇവർ പറഞ്ഞുവെക്കുന്നു.
ഇങ്ങനെയുള്ളവരെ ഒന്നു വേദനിപ്പിക്കാതെ പൊളിച്ചടുക്കുക എന്ന ലക്ഷ്യമാണ് ഇവരുടെ ആവിഷ്കാരങ്ങൾക്കു പിന്നിൽ. വ്യത്യസ്തമായ കഥപറയുന്ന നൂറോളം എപ്പിസോഡുകൾ അടങ്ങുന്ന ഒരു പരമ്പരയാണ് ഇവർ ലക്ഷ്യമിടുന്നത്. ആദ്യ എപ്പിസോഡ് കഴിഞ്ഞ ദിവസം യുട്യൂബിൽ അപ്ലോഡ് ചെയ്തതോടെ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. 'ഗോ കൊറോണ ഗോ' എന്നാണ് ആദ്യ എപ്പിസോഡിെൻറ പേര്. തനിക്ക് കോവിഡ് ബാധിച്ചുവെന്ന് കള്ളം പറഞ്ഞ് ജോലിചെയ്യാതെ മുറിയിൽ ചടഞ്ഞുകൂടിയ ഹൗസ് ഡ്രൈവറെ സ്പോൺസറും ഭാര്യയും ചേർന്ന് ആരോഗ്യപ്രവർത്തകർക്ക് ഒറ്റിക്കൊടുത്ത് ആശുപത്രിയിലാക്കുന്നതാണ് കഥ. നാട്ടിൽ പോകാൻ എളുപ്പവഴി നോക്കിയ ഇയാൾ ഒടുവിൽ ആശുപത്രിയിലെ ക്വാറൻറീനിൽ എത്തപ്പെടുന്നത് തന്മയത്വത്തോടെ ഇവർ അഭിനയിപ്പിച്ച് ഫലിപ്പിക്കുേമ്പാൾ കാണികളിൽ ചിരിപടർത്തുന്നു.
ഗാനരചയിതാവും നാടകനടനുമായ സഹീർഷാ കൊല്ലമാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. താനുൾപ്പടെയുള്ള കലാസംഘത്തിെൻറ കഴിവുകൾ പ്രകടപ്പിക്കുന്നതിനുള്ള ഒരു സജീവ വേദി എന്ന രീതിയിലാണ് ഇതിെൻറ പിന്നണി പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് സഹീർഷാ പറഞ്ഞു. സ്പോൺസറായി വേഷമിടുന്ന സക്കീർ തിരുവനന്തപുരവും സ്പോൺസറുടെ ഭാര്യയായി എത്തുന്ന നീതു ശ്രീവത്സനും അറബി ഭാഷയും തന്മയത്വമായ ശൈലിയുംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുന്നുണ്ട്. ശ്രീജ പ്രദീപ്, സരള ജേക്കബ്, ജേക്കബ് ഉതുപ്പ്, മുനീർ, അനിൽ തിരുവനന്തപുരം, അൻഷാദ് തകിടിയിൽ, ലതീഷ് ചന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഓരോ ആഴ്ചയും ഓരോ എപ്പിസോഡുകൾ പുറത്തിറക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.