റമദാനെ വരവേൽക്കാൻ നഗരങ്ങൾ ഒരുങ്ങുന്നു; വെള്ളി ചന്തകളിൽ തിരക്കേറി
text_fieldsയാമ്പു: റമദാൻ മാസത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് നഗരങ്ങൾ. ആരാധനാലയങ്ങളും വാസ സ്ഥലങ്ങളും കച്ചവട സ്ഥാപനങ്ങളുമെല്ലാം സജ്ജമായിക്കഴിഞ്ഞു. പ്രാർഥനകൾക്കെത്തുന്ന വിശ്വാസി സമൂഹത്തെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ പള്ളികളിൽ തയാറാകുന്നു. നോമ്പ് തുറക്കാനുള്ള പ്രത്യേക സൗകര്യങ്ങൾ മിക്ക പള്ളികളിലും ഒരുക്കുന്നുണ്ട്. ഹൈവേ റോഡുകളിലൂടെ യാത്ര പോകുന്നവർക്ക് പള്ളികളില്ലാത്ത സ്ഥലത്ത് പ്രത്യേക റമദാൻ സ്‌പെഷ്യൽ ടെൻറുകളുടെ പണികൾ പൂർത്തിയായി വരുന്നു.
റമദാന് മുമ്പുള്ള വാരാന്ത്യ അവധി ദിനങ്ങളിൽ സൂഖുകളിലും കടകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. റമദാൻ നാളുകളിലേക്ക് ആവശ്യമായ വിഭവങ്ങൾ മുൻകൂട്ടി ഒരുക്കാൻ ആളുകൾ കൂടുതലായി എത്തിയതിനാൽ വെള്ളിയാഴ്‌ച സൂഖുകളിൽ നല്ല തിരക്കാണ്. റമദാനിൽ കുറഞ്ഞ നിരക്കിൽ ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ടവർ ആവശ്യമായ നടപടികൾ എടുത്തിട്ടുണ്ട്. റമദാനിൽ സാധനങ്ങൾക്ക് അമിതമായ വില ഈടാക്കുന്നത് അധികൃതർ കർശനമായി നിരീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.