പി.പി. ഹംസ മാസ്റ്റർക്ക് സ്വീകരണം നൽകി
text_fieldsജിദ്ദ: കുടുംബസമ്മേതം ഉംറ നിർവഹിക്കാൻ എത്തിയിട്ടുള്ള മലപ്പുറം കാവന്നൂർ പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി.പി. ഹംസ മാസ്റ്റർക്ക് കാവന്നൂർ പഞ്ചായത്ത് കെ.എം.സി.സി ജിദ്ദ കമ്മിറ്റി സ്വീകരണം നൽകി. ശറഫിയ കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടി മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി സെക്രട്ടറി സുൽഫീക്കർ ഒതായി ഉദ്ഘാടനം ചെയ്തു. ഏറനാട് മണ്ഡലം പ്രസിഡൻറ് എം. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. കാവനൂർ പഞ്ചായത്ത് കെ.എം.സി.സി പ്രസിഡൻറ് മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. പി.പി. ഹംസ മാസ്റ്റർക്കുള്ള ഉപഹാരം മൊയ്തീൻകുട്ടി കൈമാറി. ഫാഷിസം സമസ്ത മേഖലയിലും പടരുകയാണെന്നും അതിനെ ജനാധിപത്യരീതിയിൽ പ്രതിരോധിക്കുന്നതോടൊപ്പം മക്കൾക്ക് നല്ല വിദ്യാഭ്യാസവും രാഷ്ട്രീയബോധവും നൽകാൻ ശ്രമിക്കണമെന്നും ഹംസ മാസ്റ്റർ നന്ദിപ്രസംഗത്തിൽ പറഞ്ഞു. അലി പത്തനാപുരം, കെ.സി. നാസർ, ഷിഹാബ്, ഇർഷാദ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് കെ.എം.സി.സി സെക്രട്ടറി കെ.വി. സലാം സ്വാഗതവും സൈനുദ്ദീന് നന്ദിയും പറഞ്ഞു. ഷാജഹാൻ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.