സിറിയയുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുന്നു - അറബ് ലീഗ് സെക്രട്ടറി ജനറൽ
text_fieldsജിദ്ദ: സിറിയൻ പ്രതിസന്ധിയെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗൈത് പറഞ്ഞു. ഉച്ചകോടിയിൽ സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽഅസദിനെയും അറബ് ലീഗിലേക്കുള്ള സിറിയയുടെ തിരിച്ചുവരവിനെയും സ്വാഗതം ചെയ്തു. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള കരാറിനെയും അദ്ദേഹം സ്വാഗതം ചെയ്തു.
അന്താരാഷ്ട്ര ധ്രുവീകരണത്തിന്റെ സമ്മർദങ്ങളെ അഭിമുഖീകരിക്കുന്നതിന് അറബ് താൽപര്യങ്ങൾ പാലിക്കേണ്ടതുണ്ട്. അധിനിവേശ പ്രദേശങ്ങളിൽ അക്രമം ഗണ്യമായി വർധിക്കാൻ അശ്രദ്ധമായ ഇസ്രയേലി നടപടികൾ കാരണമായി. ആഴത്തിലുള്ള തീവ്രവാദത്തിലും വിദ്വേഷത്തിലും അധിഷ്ഠിതമായ അധിനിവേശ സർക്കാറിന്റെ നടപടികളെ നേരിടേണ്ടതിന്റെ ആവശ്യകത അറബ് ലീഗ് സെക്രട്ടറി ജനറൽ ഊന്നിപ്പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.