‘വെസ്റ്റ് ഖസീം’ വിമാനത്താവളം ഉദ്ഘാടനം ചെയ്തു
text_fieldsഖസീം: അൽറാസിലെ ‘വെസ്റ്റ് ഖസീം വിമാനത്താവള പദ്ധതി ഖസീം ഗവർണർ അമീർ ഫൈസൽ ബിൻ മിശ്അൽ ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഏകദേശം 1.76 കോടി ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് വിമാനത്താവളം. 23 ലക്ഷം ചതുരശ്ര മീറ്ററാണ് റൺവേ വിസ്തീർണം. ഭാവിയിൽ നിലവിലെ വലുപ്പത്തിന്റെ 35 ശതമാനം വികസിപ്പിക്കാനുള്ള ശേഷിയുമുണ്ട്. ഖസീം മേഖല ഗവർണറേറ്റിന്റെ പിന്തുണയോടെ റാസ് ചേംബർ ഓഫ് കോമേഴ്സാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. സൗദി ഏവിയേഷൻ ക്ലബിനാണ് വിമാനത്താവളത്തിന്റെ നടത്തിപ്പും നിയന്ത്രണവും.
2019ൽ ഖസീം ഗവർണറാണ് വെസ്റ്റ് ഖസീം വിമാനത്താവളം എന്ന ആശയത്തിന് പിന്നിലെന്ന് റാസ് ചേംബർ ഓഫ് കോമേഴ്സ് മേധാവി ഫാഇസ് അൽ ശുവൈലി പറഞ്ഞു, അൽറാസ് ചേംബർ പദ്ധതി അംഗീകരിക്കുകയും 2020 പകുതിയോടെ നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്തു. വ്യോമയാന മേഖലയിലെ ഗുണപരമായ കുതിച്ചുചാട്ടമായി ഇതിനെ കണക്കാക്കപ്പെടുന്നു. സ്പോർട്സ് ഏവിയേഷൻ, ഗ്ലൈഡിങ്, സ്കൈ ഡൈവിങ് എന്നിവയുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങൾ വിമാനത്താവളത്തിൽ ഉൾപ്പെടുന്നു. വിദൂര വിമാന നിയന്ത്രണത്തിനുള്ള ഇത്തരത്തിലുള്ള ആദ്യ കേന്ദ്രവും ഇതിൽ ഉൾപ്പെടുന്നു. ഏവിയേഷൻ പ്രവർത്തനങ്ങൾ, പരിശീലനവും വിനോദവും, വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കൽ എന്നിവയുൾപ്പെടെ എല്ലാത്തരം വ്യോമയാന കായിക ഇനങ്ങളിലും താൽപ്പര്യമുള്ളവർക്കും വിമാനത്താവളം നിരവധി സേവനങ്ങൾ നൽകുമെന്ന് അൽശുവൈലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.