നഷ്ടപ്പെട്ടത് ജീവകാരുണ്യരംഗത്തെ നിറസാന്നിധ്യവും 'ഗള്‍ഫ് മാധ്യമ'ത്തിെൻറ ഉറ്റമിത്രവും
text_fieldsജിദ്ദ: ഷാജി ഗോവിന്ദന്‍ എന്ന ജിദ്ദയിലെ പ്രവാസി മലയാളികളുടെ പ്രിയങ്കരനായ 'ഷാജിയേട്ട'െൻറ വിയോഗ വാര്‍ത്ത വളരെ ഞെട്ടലോടെയാണ് ജിദ്ദ സമൂഹം കേട്ടത്.ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക പരിപാടികളിലും ഒ.ഐ.സി.സിയുടെ പരിപാടികളിലും നേതാക്കള്‍ക്കുള്ള സ്വീകരണങ്ങളിലും നിറസാന്നിധ്യമായിരുന്നു ഷാജി ഗോവിന്ദ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയില്‍ നടപ്പാക്കിയ നിതാഖാത് നിയമത്തിെൻറ ഫലമായി നിരവധി മലയാളികള്‍ പ്രയാസപ്പെട്ടപ്പോള്‍ അവരെ സഹായിക്കുന്നതിലും നാട്ടിലേക്ക് അയക്കുന്നതിലും ഏറെ ഉത്സാഹിച്ച ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ജിദ്ദ അസീസിയയിലെ മെറ്റേണിറ്റി ആശുപത്രിയിൽ ബയോമെഡിക്കല്‍ വിഭാഗത്തില്‍ എൻജിനീയറായിരുന്നു.
അതുകൊണ്ടുതന്നെ ജിദ്ദയിലെ മലയാളി വ്യവസായ പ്രമുഖരുമായി നല്ല ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ആ ബന്ധങ്ങള്‍ അദ്ദേഹം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും മറ്റു സാമൂഹിക, സാംസ്കാരിക പരിപാടികളുടെ വിജയത്തിനും പരമാവധി ഉപയോഗിക്കുകയുണ്ടായി. 'ഗള്‍ഫ് മാധ്യമ'ത്തിെൻറ ഒരു ആത്മമിത്രംകൂടിയായിരുന്നു ഷാജി. പത്രത്തിെൻറ സൗദിയിലെ പ്രാരംഭദശയില്‍ ജിദ്ദയിലെ പല സ്ഥാപനങ്ങളിൽനിന്നും പരസ്യങ്ങൾ നേടിത്തരുന്നതിനും മറ്റും ഇദ്ദേഹം പല സഹായങ്ങളും നൽകിയിരുന്നു. ഒ.ഐ.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം മതേതരത്വത്തിെൻറ ജീവിക്കുന്ന പ്രതീകംകൂടിയായിരുന്നു. ജാതി, മതഭേദമന്യേ എല്ലാവരെയും തെൻറ സ്വതഃസിദ്ധമായ പുഞ്ചിരിയോടെ മാത്രമേ അദ്ദേഹം എതിരേൽക്കാറുള്ളൂ. ഒരിക്കല്‍ പരിചയപ്പെട്ടവർ അദ്ദേഹത്തിെൻറ നിറപുഞ്ചിരി തൂകുന്ന മുഖം വിസ്മരിക്കാനാവില്ല.
ശറഫിയ്യയിലും അസീസിയയിലും നടക്കുന്ന മിക്ക ജീവകാരുണ്യ സാംസ്കാരിക പരിപാടികളിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു ഷാജിയേട്ടന്‍. കേരളത്തില്‍നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ ജിദ്ദ സന്ദര്‍ശിക്കുമ്പോള്‍ വളരെ ആവേശത്തോടെ അവരെ സ്വീകരിക്കുന്നതില്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്നെങ്കിലും നേതൃമോഹം ഒട്ടുമില്ലാത്ത അപൂർവം സംഘടനാ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഷാജി ഗോവിന്ദ്. കോണ്‍ഗ്രസ് ആദര്‍ശത്തേയും സംഘടനയേയും നേതാക്കളേയും ഒരുപോലെ സ്നേഹിച്ച, സ്വാർഥതാല്‍പര്യം ഒട്ടുമില്ലാത്ത സംഘടനാപ്രവര്‍ത്തകനെയാണ് ഷാജി ഗോവിന്ദിെൻറ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.