തബൂക്കിന് ആരോഗ്യകരമായ നഗരത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
text_fieldsതബൂക്ക്: സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറൻ നഗരമായ തബൂക്ക് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യകരമായ നഗരത്തിനുള്ള അംഗീകാരം നേടി. 80 അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങൾ വിജയകരമായി പാലിച്ച നഗരമെന്ന അടിസ്ഥാനത്തിലാണ് തബൂക്ക് നഗരം ഈ പൊൻതൂവൽ സ്വന്തമാക്കിയത്. ആരോഗ്യമുള്ള സമൂഹങ്ങളെ വളർത്തുന്നതിനും പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള സൗദി നേതൃത്വത്തിന്റെ സമർപ്പണത്തെയാണ് ഈ അംഗീകാരം എടുത്തുകാട്ടുന്നതെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ കർശനമായ മാനദണ്ഡങ്ങൾ പാലിക്കാൻ ഫലപ്രദമായി സഹകരിച്ച വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും കമ്മ്യൂണിറ്റി സംഘടനകൾക്കും മന്ത്രി നന്ദി അറിയിച്ചു. പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥരും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.