Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനി​യ​മം...

നി​യ​മം അ​റി​യാ​ത്ത​ത്​ വി​ന​യാ​യി: ഒരു വർഷത്തിനിടെ രണ്ടാംതവണ​ ടൂറിസ്​റ്റ്​ വിസയിലെത്തിയ മലയാളിക്ക്​ വൻതുക പിഴ

text_fields
bookmark_border
നി​യ​മം അ​റി​യാ​ത്ത​ത്​ വി​ന​യാ​യി: ഒരു വർഷത്തിനിടെ രണ്ടാംതവണ​ ടൂറിസ്​റ്റ്​ വിസയിലെത്തിയ മലയാളിക്ക്​ വൻതുക പിഴ
cancel
camera_alt

ഹ​മീ​ദ് ഉ​മ​ർ​ ടൂ​റി​സ്​​റ്റ്​

വി​സ​യു​മാ​യി

റി​യാ​ദ്: സൗ​ദി​യി​ലേ​ക്കു​ള്ള ടൂ​റി​സ്​​റ്റ്​ വി​സ​യു​ടെ നി​യ​മം അ​റി​യാ​ത്ത​ത്​ മ​ല​യാ​ളി​ക്ക്​ വി​ന​യാ​യി. ഒ​രു വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടാം​ത​വ​ണ​ ടൂ​റി​സ്​​റ്റ്​ വി​സ​യി​ലെ​ത്തി​യ മ​ല​യാ​ളി​ക്ക്​ വ​ൻ​തു​ക പി​ഴ. എ​റ​ണാ​കു​ളം സ്വ​ദേ​ശി ഹ​മീ​ദ് ഉ​മ​റി​ന്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങ​ണ​മെ​ങ്കി​ൽ 10,000 ത്തോ​ളം റി​യാ​ൽ പി​​ഴ​യൊ​ടു​ക്ക​ണം. വി​ദേ​ശ​സ​ഞ്ചാ​രി​ക​ൾ​ക്ക് സൗ​ദി​അ​റേ​ബ്യ സ​ന്ദ​ർ​ശി​ക്കാ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന ഒ​രു വ​ർ​ഷ​ത്തെ മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി വി​സ​യു​ടെ നി​യ​മം അ​റി​യാ​ത്ത​താ​ണ്​ അ​ദ്ദേ​ഹ​ത്തെ നി​യ​മ​ക്കു​രു​ക്കി​ലാ​ക്കി​യ​ത്. ഒ​രു വ​ർ​ഷം പ​ര​മാ​വ​ധി 90 ദി​വ​സം മാ​ത്ര​മെ രാ​ജ്യ​ത്ത് ത​ങ്ങാ​ൻ അ​നു​വാ​ദ​മു​ള്ളൂ.

ഇ​തി​നി​ടെ എ​ത്ര ത​വ​ണ വേ​ണ​മെ​ങ്കി​ലും രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​പോ​കു​ക​യും തി​രി​ച്ചു​വ​രു​ക​യു​മാ​വാം. എ​ന്നാ​ൽ എ​ല്ലാം​കൂ​ടി ക​ണ​ക്കു​​കൂ​ട്ടി​യാ​ൽ 90 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ലാ​വ​രു​ത്. ഈ ​നി​യ​മ​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ​യി​ല്ലാ​തെ ആ​ദ്യ​മൊ​രു വി​സ​യി​ൽ വ​ന്ന്​ പ​ര​മാ​വ​ധി​ തങ്ങി മ​ട​ങ്ങി​യ ശേ​ഷം ഒ​രു വ​ർ​ഷം ക​ഴി​യും​മു​മ്പ്​ ര​ണ്ടാ​മ​തൊ​രു വി​സ​യെ​ടു​ത്ത്​ പ​ര​മാ​വ​ധി ദി​വ​സം ത​ങ്ങി​യ​താ​ണ്​​ പി​ഴ​യി​ലേ​ക്ക്​ ന​യി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ മൂ​ന്നി​നാ​ണ്​ ഒ​രു വ​ർ​ഷ​ത്തെ മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി വി​സ​യി​ൽ ആ​ദ്യം ഹ​മീ​ദ് സൗ​ദി​യി​ലെ​ത്തി​യ​ത്. കൃ​ത്യം 89 ദി​വ​സം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മ​ട​ങ്ങു​ക​യും ചെ​യ്തു. ഉ​ട​ൻ അ​ടു​ത്ത ടൂ​റി​സം വി​സ​ക്ക് അ​പേ​ക്ഷി​ച്ചു. 90 ദി​വ​സ​ത്തെ മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി വി​സ ല​ഭി​ച്ചു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 29ന് ​റി​യാ​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ ഇ​റ​ങ്ങി. അ​സ്വാ​ഭാ​വി​ക​ത ഒ​ന്നു​മി​ല്ലാ​തെ എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്തു.

മു​ൻ ത​വ​ണ​ത്തേ​തു​ പോ​ലെ 89 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി മ​ട​ക്ക​യാ​ത്ര​ക്ക് എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ എ​ക്സി​റ്റ് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. 8,700 റി​യാ​ൽ പി​ഴ​യ​ട​ച്ചു​വ​രാ​ൻ ഉ​ദ്യോ​സ്ഥ​ൻ സ്ലി​പ്പ് ന​ൽ​കി. കാ​ര്യം അ​റി​യാ​തെ അ​ന്തം വി​ട്ടു​പോ​യ ഹ​മീ​ദ് എ​യ​ർ​പോ​ർ​ട്ടി​ന​ക​ത്തെ പാ​സ്പോ​ർ​ട്ട് വി​ഭാ​ഗ​ത്തി​ലെ​ത്തി വി​ശ​ദ​മാ​യി ചോ​ദി​ച്ച​റി​ഞ്ഞ​പ്പോ​ഴാ​ണ്​ ത​നി​ക്ക് പ​റ്റി​യ അ​മ​ളി തി​രി​ച്ച​റി​ഞ്ഞ​ത്. ടൂ​റി​സം വി​സ​യി​ൽ പ​ര​മാ​വ​ധി ഒ​രു വ​ർ​ഷം സൗ​ദി​യി​ൽ ത​ങ്ങാ​നാ​കു​ക 90 ദി​വ​സ​മാ​ണ്.

ആ​ദ്യ വി​സ​യി​ൽ 89 ദി​വ​സ​വും ര​ണ്ടാം വി​സ​യി​ൽ 88 ദി​വ​സ​വും രാ​ജ്യ​ത്ത് ത​ങ്ങി​യ ഹ​മീ​ദ് 87 ദി​വ​സം സൗ​ദി​യി​ൽ അ​ന​ധി​കൃ​ത​മാ​യി അ​ധി​കം ത​ങ്ങി​യ​തി​നാ​ണ് നി​യ​മ​മ​നു​സ​രി​ച്ച് ദി​വ​സം 100 റി​യാ​ൽ പ്ര​കാ​രം 87 ദി​വ​സ​ത്തേ​ക്ക് 8,700 റി​യ​ൽ പി​ഴ​യി​ട്ട​ത്. അ​തോ​ടെ ജ​നു​വ​രി 25ന്​ ​നി​ശ്ച​യി​ച്ചി​രു​ന്ന യാ​ത്ര മു​ട​ങ്ങി. ഇ​നി ഓ​രോ ദി​വ​സ​വും 100 റി​യാ​ൽ വീ​തം പി​ഴ ഇ​ര​ട്ടി​ക്കു​ക​യാ​ണ്.

ഇ​ത്ര​യും വ​ലി​യ തു​ക അ​ട​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ യാ​ത്ര വൈ​കു​ക​യാ​ണെ​ന്നും പി​ഴ പെ​രു​കു​ന്ന​തി​ൽ ആ​ശ​ങ്കാ​കു​ല​നാ​ണെ​ന്നും ഹ​മീ​ദ് ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. വി​സ നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​ത് ശ്ര​ദ്ധി​ക്കാ​തെ യാ​ത്ര​ക്ക് ഒ​രു​ങ്ങു​ന്ന​താ​ണ് ഇ​ത്ത​രം നി​യ​മ​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ടാനിടയാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FineMalayaleeRiyadhTourist Visa
News Summary - who did not know the law: Tourist for the second time in a year A huge fine for the Malayalee who got the visa
Next Story