'വൈ-ഫൈ-ആറ് ഇ' സാങ്കേതികവിദ്യ ഉദ്ഘാടനം ചെയ്തു
text_fieldsജിദ്ദ: ഏറ്റവും പുതിയ തലമുറ 'വൈ-ഫൈ-ആറ് ഇ' സാങ്കേതികവിദ്യ ഉദ്ഘാടനം ചെയ്തു. വൈ-ഫൈ സാങ്കേതികവിദ്യകളുടെ നിലവിലെ തലമുറയുടെ അഞ്ച് മടങ്ങ് േഡറ്റ കൈമാറ്റ വേഗമുള്ളതാണിത്.
വൈ-ഫൈ സാങ്കേതികവിദ്യക്ക് ലഭ്യമായ മൊത്തം ഫ്രീക്വൻസി സ്പെക്ട്രത്തിൽ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാക്കാൻ കഴിയുന്ന ലോകത്തെ ആദ്യ രാജ്യമായി സൗദി അറേബ്യയെ മാറ്റുന്നതു കൂടിയാണ്.
പശ്ചിമേഷ്യയും വടക്കൻ ആഫ്രിക്കയും ഉൾപ്പെടുന്ന മേഖലാതലത്തിൽ 'ലിയോ സാറ്റലൈറ്റ്' ഉപഗ്രഹം വഴി ആശയവിനിമയത്തിെൻറ ആദ്യ പരീക്ഷണവും നടത്തി. വിദൂര പ്രദേശങ്ങൾ ഉൾക്കൊള്ളാൻ നൂതനവും ഫലപ്രദവുമായ പരിഹാരങ്ങൾ നൽകുെന്നന്നതാണ് ഇതിെൻറ സവിശേഷത. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ റിയാദിൽ നടന്ന ഇന്റർനാഷനൽ ടെക്നിക്കൽ കോൺഫറൻസിെൻറ (ലീപ് 2022) ഭാഗമായിട്ടായിരുന്നു ഇത്. വൈ-ഫൈ-ആറ് ഇ സാങ്കേതികവിദ്യ 2.4 Gbit/s വരെ ഉയർന്ന കണക്ഷൻ വേഗം അനുവദിക്കുമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമീഷൻ ഗവർണർ ഡോ. മുഹമ്മദ് ബിൻ സഊദ് അൽതമീമി വിശദീകരിച്ചു.
ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകൾ അവലംബിക്കുന്നതിൽ മുൻനിര രാജ്യമാകാനും ഇതു രാജ്യത്തെ പ്രാപ്തമാക്കും. ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ വരുമാനം വർധിപ്പിക്കുകയും വളർന്നുവരുന്ന വയർലെസ് സാങ്കേതികവിദ്യകളിലെ നിക്ഷേപത്തെ പിന്തുണക്കുകയും ചെയ്യും. രാജ്യത്തിെൻറ ജി.ഡി.പിയിൽ വൈ-ഫൈ സാങ്കേതികവിദ്യകളുടെ സംഭാവന നാലിരട്ടിയിലധികം വരുമെന്ന് പ്രതീക്ഷിക്കുന്നു. 2021ൽ 4.7 ശതകോടി ഡോളറിൽനിന്ന് 2030ഓടെ 18 ശതകോടി ഡോളറായി ഉയരും. ലിയോ സാറ്റലൈറ്റ് സാങ്കേതികവിദ്യ പോലുള്ള ഭാവി നെറ്റ്വർക്കുകൾ സ്വീകരിക്കാൻ അതോറിറ്റി ശ്രമിച്ചുവരുകയാണ്. രാജ്യത്തുടനീളമുള്ള വിവിധ ആശയവിനിമയ സാങ്കേതികവിദ്യകളുടെ ഉപയോക്താക്കൾക്ക് കവറേജിെൻറ വിശ്വസനീയമായ വ്യാപനം ഉറപ്പാക്കുന്നതിനും ഇതിലൂടെ സാധിക്കും. ബഹിരാകാശ സമ്പദ് വ്യവസ്ഥയിൽനിന്നുള്ള രാജ്യത്തിെൻറ നേട്ടവും വർധിപ്പിക്കുമെന്നും ടെക്നോളജി ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.