സാജിറിൽ കൊടുങ്കാറ്റടിച്ച് വ്യാപക നാശം
text_fieldsറിയാദ്: ശക്തമായി വീശിയടിച്ച കൊടുങ്കാറ്റിൽ റിയാദ് പ്രവിശ്യയിലെ സാജിറിൽ വ്യാപക നാശം. സാജിർ പട്ടണത്തിലെ കാർ വർക്ക്ഷോപ്പ് ഏരിയയിലാണ് കെട്ടിടങ്ങളും മരങ്ങളും വിളക്കുകാലുകളും വൈദ്യുതി പോസ്റ്റുകളും കടപുഴക്കിയ കാറ്റടിച്ചത്. ചുഴറ്റിയടിച്ച കാറ്റ് വാഹനങ്ങളെ മറിച്ചിട്ടു. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. കാറ്റിന് അകമ്പടിയായി ശക്തമായ മഴയും ചെയ്തു. വ്യവസായ ഏരിയയിലെ വർക്ക്ഷോപ്പുകളും ഗോഡൗണുകളും മറ്റു കെട്ടിടങ്ങളും തകർന്നുവീണു.
തകരമേൽക്കൂരകൾ അന്തരീക്ഷത്തിൽ പറന്നു. ഉടൻ തന്നെ സാജിർ മുനിസിപ്പാലിറ്റി രക്ഷാപ്രവർത്തനത്തിന് സംഘങ്ങളെ ഇറക്കുകയും റോഡുകളിലും മറ്റും ചിതറിക്കിടന്ന മരങ്ങളും തകരമേൽക്കൂരകളുടെയും കെട്ടിടഭിത്തികളുടെയും മറ്റും അവശിഷ്ടങ്ങൾ നീക്കുകയും ചെയ്തു. കാറ്റടിക്കാൻ തുടങ്ങിയപ്പോൾ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ പോസ്റ്റുകളും വിളക്കുകാലുകളും മറിഞ്ഞുവീണെങ്കിലും മറ്റ് അപകടങ്ങളുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.