ഏറ്റവും വലിയ ഉൽപാദകരാകും –അരാംകോ
text_fieldsജിദ്ദ: സൗദി അറേബ്യ ലോകത്തെ മൂന്നാമത്തെ വലിയ പ്രകൃതിവാതക ഉൽപാദകരായി മാറുമെന്ന് േദശീയ ഊർജ കമ്പനി അരാംകോയുടെ പ്രസിഡൻറ് അമീൻ നാസർ പറഞ്ഞു. 2030ഓടെ അൽജഫൂറ പ്രകൃതിവാതകപ്പാടത്ത് പ്രതിദിനം രണ്ടു ശതകോടി ക്യുബിക് അടി വാതകം ഉൽപാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അൽജഫൂറ പാടം വികസിപ്പിക്കുന്നതിന് 10 ശതകോടി ഡോളറിെൻറ കരാറുകളിൽ കമ്പനി ഒപ്പുവെച്ചിട്ടുണ്ട്. ആദ്യഘട്ട വികസനത്തിന് ചെലവ് 24 ശതകോടി ഡോളറും രണ്ടാംഘട്ടത്തിന് 44 ശതകോടി ഡോളറുമാണ്.
വികസനം പൂർത്തിയാകുന്നതോടെ രണ്ടു ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും അരാംകോ പ്രസിഡൻറ് പറഞ്ഞു. പുനരുപയോഗ ഊർജസ്രോതസ്സുകളിലേക്കുള്ള പരിവർത്തനത്തിെൻറ മൂലക്കല്ല് വാതകമാണ്. 2060ഓടെ കാർബൺ പുറന്തള്ളൽ പൂജ്യത്തിലേക്ക് കൊണ്ടുവരാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. അരാംകോയുടെ ഏറ്റവും മികച്ച വികസന പദ്ധതികളിലൊന്നാകും ജഫൂറ പാടം. ആദ്യഘട്ടത്തിെൻറ ശേഷി 650 ദശലക്ഷം ക്യുബിക് അടിയായിരിക്കും. 2030ഒാടെ പ്രതിദിനം രണ്ടു ശതകോടി ക്യുബിക് അടിയിലെത്തും. വികസനത്തിെൻറ ആദ്യഘട്ടം ഗ്യാസ് പ്ലാൻറും ഗ്യാസ് പമ്പിങ് സൗകര്യങ്ങളും നിർമിക്കലാണ്. പാടത്തിെൻറ വികസനം രാജ്യത്തിെൻറ വിവിധ മേഖലകളെ ഗുണകരമായി സ്വാധീനിക്കും. പ്രാദേശിക സമ്പദ്വ്യവസ്ഥക്ക് ഗുണം ചെയ്യും. പെട്രോകെമിക്കൽ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് സംഭാവന നൽകുമെന്നും അരാംകോ പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.