'മലയാളത്തനിമ' ഫോേട്ടാഗ്രഫി മത്സരവിജയികളെ പ്രഖ്യാപിച്ചു
text_fieldsസവ ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച മലയാളത്തനിമ ഫോേട്ടാഗ്രഫി മത്സരത്തിലെ വിജയികളായ െഎമൻ ഇർഷാദ്, നിവേദ ശ്രീലാൽ, ആകാൻഷാ സജികുമാർ, ആത്വിഫ് നൗഷാദ്, മിഥുല മോഹൻ, അർമൻ നിറാസ് എന്നിവർ
ദമ്മാം: കേരളപ്പിറവിദിനത്തോട് അനുബന്ധിച്ച് സൗദി ആലപ്പുഴ വെൽെഫയർ അസോസിയേഷൻ (സവ) ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച മലയാളത്തനിമ ഫോേട്ടാഗ്രഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരങ്ങളാണ് നടന്നത്. സബ് ജൂനിയർ ആൺകുട്ടികളൂടെ വിഭാഗത്തിൽ െഎമൻ ഇർഷാദും പെൺകുട്ടികളുടെ വിഭാഗത്തിൽ നിവേദ ശ്രീലാലും വിജയികളായി. ജൂനിയർ വിഭാഗത്തിൽ ആകാൻഷാ സജികുമാറും ആത്വിഫ് നൗഷാദും ആണ് വിജയികൾ. സീനിയർ വിഭാഗത്തിൽ മിഥുല മോഹനും അർമൻ നിറാസും വിജയികളായി.
മലയാളത്തിെൻറ വേഷവും സംസ്കാരവും തനിമയും കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനാണ് ഇത്തരത്തിലൊരു മത്സരം നടത്തിയതെന്ന് ബാലവേദി കോഒാഡിനേറ്റർമാരായ കാർത്തിക, അമൃത, രശ്മി ശിവപ്രകാശ്, നസി നൗഷാദ് എന്നിവർ പറഞ്ഞു. നാടകരചയിതാവും സവിധായകനുമായ ബിജു പി. നീലേശ്വരം, എഴുത്തുകാരി ആർ. ഷഹിന, അധ്യാപിക ലതിക പ്രസാദ് എന്നിവരായിരുന്നു വിധികർത്താക്കൾ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.