മലയാളം മിഷൻ സാഹിത്യ മത്സരം: ഖദീജ താഹ, ഗൗതം മോഹൻ, ഫ്രീസിയ ഹബീബ് വിജയികൾ
text_fieldsജിദ്ദ: മൂന്നാം ലോക കേരള സഭയോടനുബന്ധിച്ച് പ്രവാസി വിദ്യാർഥികൾക്കായി മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിച്ച സാഹിത്യ മത്സരത്തിൽ സൗദിയിൽ നിന്നുള്ള വിദ്യാർഥികളായ ഖദീജ താഹ ജീസാൻ, ഗൗതം മോഹൻ ദമ്മാം, ഫ്രീസിയ ഹബീബ് ദമ്മാം എന്നിവർ വിജയികളായി. ഖദീജ താഹ സബ് ജൂനിയർ വിഭാഗം കഥാമത്സരത്തിലും ഗൗതം മോഹൻ ജൂനിയർ വിഭാഗം കഥാമത്സരത്തിലും ഒന്നാം സ്ഥാനം നേടി.
ഫ്രീസിയ ഹബീബ് ദമ്മാം സീനിയർ വിഭാഗത്തിൽ കഥ, കവിത എന്നിവയിൽ ഒന്നാം സ്ഥാനവും ലേഖന മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി. മലയാളത്തിലെ പ്രമുഖ എഴുത്തുകാരടങ്ങിയ സമിതിയാണ് സാഹിത്യമത്സര രചനകളുടെ വിധിനിർണയം നടത്തിയത്. മത്സരവിജയികൾക്കുള്ള പ്രശസ്‌തി ഫലകവും സമ്മാനങ്ങളും സുഗതാഞ്ജലി ഗ്രാൻഡ് ഫിനാലെയിൽ വിതരണം ചെയ്യുമെന്ന് മലയാളം മിഷൻ ഡയറക്‌ടർ മുരുകൻ കാട്ടാക്കട അറിയിച്ചു.
ജീസാൻ അൽ മാരിഫ ഇന്റർനാഷനൽ സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയായ ഖദീജ താഹ പത്രപ്രവർത്തകനായ താഹ കൊല്ലേത്തിന്റെയും ജീസാൻ സർവകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗം അധ്യാപികയായ ലീമയുടെയും മകളാണ്. ദമ്മാമിൽ നെസ്‌മ കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ മാനേജറായ ബെൻസി മോഹന്റെയും അധ്യാപികയായ ആരതിയുടെയും മകനായ ഗൗതം മോഹൻ ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. ദമ്മാമിൽ ഡിസൈൻ എൻജിനീയറായ ഹബീബ് അമ്പാടന്റെയും ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപികയായ ഖദീജയുടെയും മകളായ ഫ്രീസിയ ഹബീബ് എം.ബി.ബി.എസ് വിദ്യാർഥിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.