ലുലു രണ്ടാമത് ഇ-റാഫിൾ നറുക്കെടുപ്പ് വിജയികൾ
text_fieldsമനാമ: ലുലു ഹൈപ്പർമാർക്കറ്റ് 'ഷോപ് ബിഗ്, വിൻ ബിഗ്' ഷോപ്പിങ് മേളയുടെ രണ്ടാമത് ഇ-റാഫിൾ നറുക്കെടുപ്പ് റിഫ ലുലു ഹൈപ്പർമാർക്കറ്റിൽ നടത്തി. 400 ഭാഗ്യശാലികൾക്ക് 25,000 ദീനാർ മൂല്യമുള്ള ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി ലഭിച്ചു. വിജയികൾക്ക് റിഫ ലുലു കസ്റ്റമർ സർവിസ് സെൻററിൽനിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങാം.
150 പേർക്ക് 100 ദീനാറിെൻറയും 150 പേർക്ക് 50 ദീനാറിെൻറയും 100 പേർക്ക് 25 ദീനാറിെൻറയും ഗിഫ്റ്റ് കാർഡുകളാണ് സമ്മാനം. ഇതുവരെ 800 പേർക്ക് 50,000 ദീനാറിെൻറ ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി നൽകിയതായി ലുലു മാനേജ്മെൻറ് അറിയിച്ചു. ജൂലൈ ഏഴുവരെയാണ് പ്രൊമോഷൻ നീണ്ടുനിൽക്കുക. ചെലവഴിക്കുന്ന ഒാരോ അഞ്ച് ദീനാറിനും ഒരു നറുക്കെടുപ്പ് അവസരം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.