കാർഷിക പൈതൃക പെരുമയിൽ ശീതകാല കാർഷിക ചന്ത
text_fieldsറിയാദ്: സൗദി കാർഷിക പൈതൃകത്തിെൻറ പെരുമ വിളിേച്ചാതി ഏകദിന ശീതകാല കാർഷിക ചന്ത. റിയാദ് നഗരത്തിെൻറ വടക്കുഭാഗത്തെ ദറഇയ്യ പൗരാണിക നഗരമാണ് കഴിഞ്ഞ ദിവസം ചന്തക്ക് വേദിയായത്. 'ഭൂമിയുടെ നന്മകളാൽ ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു'എന്ന ബാനറിലാണ് സൗദി പരിസ്ഥിതി ജല കൃഷി മന്ത്രാലയം കാർഷിക മേള സംഘടിപ്പിച്ചത്. ഉച്ചക്ക് ഒന്നു മുതൽ വൈകീട്ട് ഏഴു വരെ നടന്ന ചന്തയിലേക്ക് വിദ്യാർഥികൾ, വീട്ടമ്മമാർ, കർഷകർ തുടങ്ങി സമൂഹത്തിെൻറ നാനാ തുറകളിൽനിന്നുള്ള ജനങ്ങൾ ഒഴുകിയെത്തി. വിവിധയിനം ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നടക്കുന്ന ചന്തയിലേക്ക് പ്രവേശനം സൗജന്യമായിരുന്നു.
ജൈവ പച്ചക്കറികൾ, പഴങ്ങൾ, ഇലകൾ, പൂക്കൾ തുടങ്ങിയവയായിരുന്നു പ്രധാന ഇനങ്ങൾ. കുടിൽ വ്യവസായ സംരംഭകർ നിർമിച്ച സുഗന്ധദ്രവ്യങ്ങൾ, സോപ്പുകൾ, പ്ലാസ്റ്റിക് നിർമിത പൂക്കൾ, സൗന്ദര്യവർധക വസ്തുക്കൾ, വിവിധ ഫലങ്ങൾകൊണ്ട് നിർമിച്ച ബൊക്കെകൾ തുടങ്ങി നിരവധി ഉൽപന്നങ്ങളാണ് വിൽപനക്കായി പ്രദർശിപ്പിച്ചിരിക്കുന്നത്.
രാസവസ്തുക്കളോ മായമോ ചേർക്കാത്ത ഉൽപന്നങ്ങളാണ് പ്രധാന ആകർഷണം. രാജ്യത്തെ വിവിധ പ്രവിശ്യകളിലെ തോട്ടങ്ങളിൽനിന്നായി ചെടികളും ധാന്യങ്ങളും വിത്തുകളും എത്തിയിട്ടുണ്ട്. വിളവെടുപ്പ് കാലം ആയതിനാൽ വിവിധയിനം ഓറഞ്ചുകൾ മേളക്ക് മധുരം പകരുന്നു.
ഉൽപന്നങ്ങൾ പരിചയപ്പെടുത്താൻ വലിയ സഹായമാണ് ഇത്തരം മേളകളെന്നും കാർഷികവൃത്തി ഉപജീവനമാക്കിയവർക്കും ഈ മേഖലയിൽ മുതലിറക്കുന്നവർക്കും ഇത്തരം മേളകൾ പ്രചോദനമാണെന്നും കർഷകരും സംരംഭകരും പറയുന്നു. സ്ത്രീകൾക്ക് കാർഷിക സംരംഭക രംഗത്ത് നിർഭയം അടിയുറപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു മേള. കാർഷികോൽപന്നങ്ങളുടെ സ്റ്റാളുകളും മൊബൈൽ ഭക്ഷണശാലകളുമുണ്ട്.
ഊദ് സംഗീത കച്ചേരിയോടെയാണ് ആരംഭിച്ചത്. മുതിർന്നവർക്കും കുട്ടികൾക്കുമായി നിരവധി വിനോദ പരിപാടികളും സംഘടിപ്പിച്ചിരുന്നു. സൗദി പരിസ്ഥിതി ജല കൃഷി മന്ത്രി അബ്ദുറഹ്മാൻ അൽഫാദി, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി സി.ഇ.ഒ ഡോ. ഹിഷാം അൽജദായി ഉൾെപ്പടെ നിരവധി പ്രമുഖർ മേള സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.