ജിസാനിൽ ശൈത്യകാല ഉത്സവം ആരംഭിച്ചു
text_fieldsജിസാൻ: വൈവിധ്യമാർന്ന പരിപാടികളോടെ ജിസാനിൽ ശൈത്യകാല ഉത്സവത്തിന് തുടക്കം. ജിസാൻ നഗരത്തിലും സമീപപ്രദേശങ്ങളിലും ‘ജിസാൻ വിന്റർ 2025’ എന്ന പേരിലാണ് പരിപാടികൾ അരങ്ങേറുന്നത്.
മുനിസിപ്പാലിറ്റിക്ക് കീഴിൽ ഏകദേശം 200 പരിപാടികൾ സംഘടിപ്പിക്കുമെന്ന് ‘ജിസാൻ വിന്റർ’ ആഘോഷങ്ങളുടെ മേൽനോട്ടം വഹിക്കുന്ന മേയർ എൻജി. യഹ്യ അൽ ഗസ്വാനി പറഞ്ഞു. സർക്കാറും സ്വകാര്യ ഏജൻസികളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കുമായി നൂറുപരിപാടികൾ സംഘടിപ്പിക്കുകയാണെന്നും മേയർ പറഞ്ഞു.
എല്ലാ പ്രായക്കാരും പങ്കെടുത്ത ഉദ്ഘാടന ചടങ്ങിൽ 3000 ത്തിലധികം വിവിധ വർണങ്ങളിലുള്ള ബലൂണുകൾ പറത്തി. കൂടാതെ സന്ദർശകർക്ക് ആഹ്ലാദവും സന്തോഷവും പകർന്നുകൊണ്ട് ഇവന്റ് വേദിയിൽ പ്രകാശിത ബലൂണുകൾ വിക്ഷേപിക്കുന്നതിനും ജിസാന്റെ ആകാശം സാക്ഷ്യംവഹിച്ചു.
കടൽത്തീരത്ത് നിരവധി വിനോദ-കായിക പരിപാടികൾ ആദ്യദിനം അരങ്ങേറി. വരുംദിവസങ്ങളിൽ നാടൻ കളികളും കലാപരിപാടികളും ഉൾപ്പടെയുള്ള വൈവിധ്യമാർന്ന പരിപാടികൾക്ക് ജിസാൻ വിന്റർ സാക്ഷ്യംവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.