Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​സ്ഡം എ​ജു​ക്കേ​ഷ​ൻ...

വി​സ്ഡം എ​ജു​ക്കേ​ഷ​ൻ മ​ദ്റ​സ പൊ​തു​പ​രീ​ക്ഷ​യി​ൽ സ​ഫ നൂ​റാ ഷെ​ഫീ​റി​ന്​ ഒ​ന്നാം റാ​ങ്ക്​

text_fields
bookmark_border
saudi news
cancel
camera_alt

സ​ഫ നൂ​റാ ഷെ​ഫീ​ർ, സം​ഹ ന​സീ​ഹ്, ആ​ലി​യ മ​റി​യം

റി​യാ​ദ്: വി​സ്ഡം എ​ജു​ക്കേ​ഷ​ൻ ബോ​ര്‍ഡി​ന് കീ​ഴി​ല്‍ ഗ​ൾ​ഫ് സെ​ക്ട​റി​ൽ പ്ര​വ​ര്‍ത്തി​ക്കു​ന്ന മ​ദ്‌​റ​സ​ക​ളി​ലെ 2023-2024 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ അ​ഞ്ച്, എ​ട്ട് ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. അ​ഞ്ചാം ത​ര​ത്തി​ൽ റി​യാ​ദ് സു​ലൈ മ​ദ്റ​സ​ത്തു തൗ​ഹീ​ദി​ലെ സ​ഫ നൂ​റാ ഷെ​ഫീ​ർ 99.66 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ ഒ​ന്നാം റാ​ങ്ക് നേ​ടി.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ ഷെ​ഫീ​ർ ഷാ​ഹു​ല്‍ - ഷെ​റീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഈ ​മി​ടു​ക്കി. റി​യാ​ദ് മ​ല​സ് സ​ല​ഫി മ​ദ്റ​സ​യി​ലെ സം​ഹ ന​സീ​ഹ് 98.66 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ ര​ണ്ടാം റാ​ങ്കും ആ​ലി​യ മ​റി​യം 97 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ മൂ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ന​സീ​ഹ് അ​ബ്​​ദു​റ​ഹ്​​മാ​ൻ, പി.​കെ. ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ര​ണ്ടാം റാ​ങ്ക് നേ​ടി​യ സം​ഹ ന​സീ​ഹ്. ത​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ അ​നീ​ർ, ഐ​ഫ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മൂ​ന്നാം റാ​ങ്കു​കാ​രി ആ​ലി​യ മ​റി​യം. എ​ട്ടാം ത​ര​ത്തി​ല്‍ ഖ​ത്ത​ർ ദോ​ഹ അ​ൽ​മ​നാ​ർ മ​ദ്​​റ​സ​യി​ലെ ഫാ​ത്തി​മ സ​ഹ്റ ബ​ത്തൂ​ൽ 95 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ ഒ​ന്നാം റാ​ങ്ക് നേ​ടി. അ​തേ മ​ദ്റ​സ​യി​ലെ​ത​ന്നെ എ.​പി. ഫാ​ത്തി​മ റി​സാ 88.75 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ ര​ണ്ടാം റാ​ങ്കും എ.​പി. ഫാ​ത്തി​മ റി​ദ 86.75 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ മൂ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി.

പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് https://madrasa.wisdomislam.org എ​ന്ന വെ​ബ് പോ​ർ​ട്ട​ലി​ൽ അ​വ​രു​ടെ ര​ജി​സ്​​റ്റ​ർ ന​മ്പ​ർ ന​ൽ​കി ഫ​ല​മ​റി​യാ​നും മാ​ർ​ക്ക് ഷീ​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നും സാ​ധി​ക്കും. മ​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വി​വി​ധ പ്രാ​യ​ങ്ങ​ളി​ലു​ള്ള ആ​ണ്‍കു​ട്ടി​ക​ള്‍ക്കും പെ​ണ്‍കു​ട്ടി​ക​ള്‍ക്കും അ​നു​യോ​ജ്യ​മാ​യ വി​വി​ധ മ​ത​പ​ഠ​ന കോ​ഴ്സു​ക​ള്‍ ആ​ര്‍.​ഐ.​സി.​സി. എ​ജു​ക്കേ​ഷ​ന്‍ വി​ങ്ങി​ന് കീ​ഴി​ല്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന്​ മ​ദ്​​റ​സ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​യാ​ദി​ലെ മൂ​ന്ന് ഏ​രി​യ​ക​ളി​ലാ​യി ന​സീം മ​ദ്റ​സ​ത്തു അ​ബ്ദു​ല്ലാ​ഹ് ഇ​ബ്നു മ​സ്ഊ​ദ്, മ​ല​സ് സ​ല​ഫി മ​ദ്റ​സ, സു​ലൈ മ​ദ്റ​സ​ത്തു തൗ​ഹീ​ദ് എ​ന്നി​വ​യി​ൽ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ അ​ധ്യ​യ​നം ന​ട​ക്കു​ന്ന​ത്. ദാ​റു​ല്‍ ഫി​ത്റ ഇ​സ്‍ലാ​മി​ക് പ്രീ-​സ്കൂ​ളി​ൽ ആ​ഴ്ച​യി​ല്‍ അ​ഞ്ചു ദി​വ​സ​വും ക്ലാ​സു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്.

ഹൈ​സ്കൂ​ള്‍, പ്ല​സ് ടു ​പ്രാ​യ​ത്തി​ലു​ള്ള കൗ​മാ​ര​ക്കാ​രാ​യ ആ​ണ്‍കു​ട്ടി​ക​ള്‍ക്കും പെ​ണ്‍കു​ട്ടി​ക​ള്‍ക്കും ഏ​ർ​പ്പെ​ടു​ത്തി​യ ക​ണ്ടി​ന്യൂ​യി​ങ്​ റി​ലീ​ജി​യ​സ് എ​ജു​ക്കേ​ഷ​ന്‍ (സി.​ആ​ര്‍.​ഇ) കോ​ഴ്സും റി​യാ​ദി​ല്‍ ന​ട​ന്നു​വ​രു​ന്നു.

എ​ജു​ക്കേ​ഷ​ന്‍ വി​ങ് ചെ​യ​ര്‍മാ​ന്‍ ഷു​ക്കൂ​ർ ച​ക്ക​ര​ക്ക​ൽ, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ന​സീ​ഹ് കോ​ഴി​ക്കോ​ട്, ക​ണ്‍വീ​ന​ര്‍മാ​രാ​യ ജാ​വീ​ദ് ആ​ലം, അ​ജ്‌​മ​ൽ ക​ള്ളി​യ​ൻ എ​ന്നി​വ​ര്‍ പൊ​തു​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ച്ചു.

സെ​പ്റ്റം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന പു​തി​യ അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ മ​ദ്റ​സ​യി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ന്‍ തു​ട​രു​ക​യാ​ണെ​ന്നും 0500373783, 0502261480, 0508157415 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും മ​ദ്​​റ​സ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsWisdom Education Madrasa Public Examination​
News Summary - Wisdom Education Madrasa Public Examination​
Next Story