ഒ.െഎ.സി.സി സഹായത്തോടെ മലയാളി നാടണഞ്ഞു
text_fieldsദമ്മാം: ഹുറൂബിൽ കഴിഞ്ഞ മലയാളി നാടണഞ്ഞു. പത്തനംതിട്ട ഓതറ സ്വദേശി സുനിൽ പി. തോമസിനാണ് ഒ.െഎ.സി.സി തുണയായത്. വർഷങ്ങളായി ദമ്മാമിൽ ജോലി ചെയ്തുവരുകയായിരുന്നു. ഒന്നരവർഷം മുമ്പ് ഇയാൾ നാട്ടിലേക്ക് മടങ്ങാൻ ഫൈനൽ എക്സിറ്റ് കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്നുമാസം മുമ്പ് കമ്പനിയിൽനിന്ന് ചാടിപ്പോയതായി കളവു പറഞ്ഞ് ഹുറൂബ് നിയമക്കുരുക്കിലാക്കുകയായിരുന്നു.
ജോലിയും ശമ്പളവുമില്ലാതെ കോവിഡ് പ്രതിസന്ധിയും കൂടിയായപ്പോൾ ഏറെ ബുദ്ധിമുട്ടിലായ ഇദ്ദേഹം സുഹൃത്തുക്കൾ മുഖേന ജിദ്ദ ഒ.ഐ.സി.സിയുമായി ബന്ധപ്പെടുകയും ജിദ്ദയിലെ പത്തനംതിട്ട ജില്ല കമ്മിറ്റി പ്രസിഡൻറ് അനിൽകുമാർ, ദമ്മാം പത്തനംതിട്ട ജില്ല കമ്മിറ്റി പ്രസിഡൻറ് തോമസ് തൈപ്പറമ്പിലിനെ ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു. വളരെ ദയനീയമായ അവസ്ഥയിൽ ഭക്ഷണത്തിനു പോലും വളരെ ബുദ്ധിമുട്ടിലായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞദിവസം നാട്ടിലേക്ക് പോകുന്നതുവരെയുള്ള നാലു മാസത്തോളം സുനിൽ തോമസിന് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ എത്തിച്ചു കൊടുക്കുകയും എംബസിയുടെ വന്ദേ ഭാരത് വിമാന സർവിസിൽ ടിക്കറ്റെടുത്ത് നാട്ടിലെത്തിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.