മാനവ ഐക്യ സന്ദേശവുമായി ജിദ്ദ കെ.എം.സി.സി സൗഹൃദ സദസ്സ്
text_fieldsജിദ്ദ: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന സൗഹൃദ സംഗമങ്ങൾക്ക് പ്രവാസലോകത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സദസ്സ് മാനവ ഐക്യത്തിന്റെ വിളംബരമായി മാറി. മുസ്ലിംലീഗ് മലപ്പുറം ജില്ല പ്രസിഡൻറ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങളിൽ മുസ്ലിംങ്ങൾ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ പങ്കാളികളാക്കുകയും അതുവഴി അവരുടെ വിദ്യാഭ്യാസ സാമൂഹിക പുരോഗതി ഉറപ്പാക്കുക എന്നതാണ് മുസ്ലിംലീഗിന്റെ രൂപീകരണ ലക്ഷ്യമെങ്കിലും സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും പുരോഗതിയും തുല്യനീതിയും ഉറപ്പാക്കാനും രാജ്യത്തിന്റെയും പൊതുസമൂഹത്തിന്റെയും നന്മ ലക്ഷ്യമാക്കിയാണ് മുസ്ലിംലീഗ് പ്രവർത്തിക്കുന്നത്. സമുദായിക സൗഹാർദ്ദത്തിന് എന്നും വലിയ പ്രാധാന്യമാണ് പൂർവ്വകാല ലീഗ് നേതാക്കൾ കല്പിച്ചിരുന്നത്. അവരുടെയൊക്കെ പാത പിന്തുടർന്ന് കേരളീയ സമൂഹത്തിൽ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കാനാണ് സാദിഖലി ശിഹാബ് തങ്ങൾ സൗഹൃദ സംഗമങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം പ്രവാസികളെയും അണിനിരത്തി മഹത്തായ സൗഹൃദ സദസ്സ് സംഘടിപ്പിച്ച ജിദ്ദ കെ.എം.സി.സി കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു.
അബ്ദുസ്സമദ് പൂക്കോട്ടൂർ ആമുഖ ഭാഷണം നടത്തി. എല്ലാ മതങ്ങളും അടിസ്ഥാനപരമയി സൗഹൃദവും സമാധാനവും സ്നേഹവുമാണ് പഠിപ്പിക്കുന്നത്. എന്നാൽ ചിലർ വോട്ടിനും അധികാരത്തിനുമായി മതങ്ങളെ ദുരുപയോഗം ചെയ്ത് സമൂഹത്തിൽ വെറുപ്പും വേർതിരിവും വിഭാഗീയതയുമുണ്ടാക്കുന്നത് കൊണ്ടാണ് അനൈക്യവും കലാപവും ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബഹുസ്വര സമൂഹത്തിൽ സഹസമുദായങ്ങളോട് കരുണ കാണിക്കാനും നല്ല രീതിയിൽ പെരുമാറാനുമാണ് ഇസ്ലാം പഠിപ്പിച്ചത്. ഇസ്ലാമിന്റെ സാർവ്വലൗകീകതയും മാനവീകതയും മനസ്സിലാക്കാതെ പലരും ഇസ്ലാമിനെ തെറ്റിദ്ധരിക്കുകയും തെറ്റായി വായിക്കുകയുമാണ്. വസുദൈവ കുടുംബകം എന്ന ഉദാത്തമായ കാഴ്ചപാട് മുന്നോട്ട് വെക്കുന്ന ഹൈന്ദവ ധർമ്മവും ക്രൈസ്തവ ധർമ്മവുമൊക്കെ പരമമായ ശാന്തി സമാധാനവും സഹജീവി സൗഹൃദവുമാണ് പഠിപ്പിച്ചിട്ടുള്ളത് എന്ന് വിവിധ മത വേതഗ്രന്ഥങ്ങൾ ഉദ്ധരിച്ച് അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു.
ജിദ്ദയിലെ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, കലാ, കായികരംഗത്ത് പ്രവർത്തിക്കുന്ന സംഘടന നേതാക്കളും വ്യവസായ പ്രമുഖരും മാധ്യമ പ്രവർത്തകരും എഴുത്തുകാരും കെ.എം.സി.സി നേതാക്കളുമടങ്ങിയ സൗഹൃദ സദസ്സ് പ്രവാസ ലോകത്തിന് നവ്യാനുഭവം പകർന്നതോടൊപ്പം മതസൗഹാർദ്ധത്തിന്റെയും ഉന്നത മാനവീകതയുടെയും ഒരുമയുടെയും ഉജ്ജ്വല പ്രഖ്യാപനമായി മാറി.
അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. വി.പി. മുഹമ്മദലി, റഹീം പട്ടർക്കടവൻ, ഫാഇദ അബ്ദുറഹ്മാൻ, ഡോ. ജംഷീദ്, മുസാഫിർ, ഹസൻ ചെറൂപ്പ, ജലീൽ കണ്ണമംഗലം, സാദിഖലി തുവ്വൂർ, വർഗീസ് ഡാനിയൽ, മോഹൻ ബാലൻ, ബഷീർ വള്ളിക്കുന്ന്. കുഞ്ഞിമോൻ കാക്കിയ, ദാസ്മോൻ കോട്ടയം, സലീം മുല്ലവീട്ടിൽ, ഉണ്ണി തെക്കേടത്ത്, വി.പി. മുസ്തഫ, സക്കീർ ഹുസ്സൈൻ എടവണ്ണ, വിലാസ് അടൂർ, അബ്ദുൽമജീദ് നഹ, നജ്മുദ്ദീൻ ഹുദവി, അബ്ബാസ് ചെമ്പൻ, ഡോ. ബിൻയാം, ശ്രീജിത്ത് കണ്ണൂർ, പി.പി. റഹീം, ഗഫൂർ പൂങ്ങാടൻ, സലാഹ് കാരാടൻ, സി.എച്ച്. ബഷീർ, ശാഫി ആലപ്പുഴ, ഡോ. അശ്റഫ്, സൈക്കോ ഹംസ, നസീർ ബാവക്കുഞ്ഞ്, ജീപാസ് സിദ്ധീഖ്, ലത്തീഫ് കാപ്പുങ്ങൽ, അൻവർ തങ്ങൾ, നൗഫാർ കോഴിക്കോട്, ഫൈസൽ വാഴക്കാട്, നൗഷാദ് ഇബ്രാഹീം എന്നിവർ സംസാരിച്ചു. അരുവി മോങ്ങം സൗഹൃദ സന്ദേശ കവിത അവതരിപ്പിച്ചു. മിർസ ശരീഫ് സ്നേഹ സംഗീതം ആലപിച്ചു. ഡോ. ഇസ്മാഈൽ മരുതേരി സമാപന പ്രസംഗം നടത്തി. അബൂബക്കർ അരിമ്പ്ര സ്വാഗതവും നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു. ഉബൈദ് തങ്ങൾ മേലാറ്റൂർ ഖുർആൻ മാനവിക സന്ദേശം നൽകി. സി.കെ. റസാഖ് മാസ്റ്റർ, വി.പി. അബ്ദുറഹ്മാൻ, ഇസ്മാഈൽ മുണ്ടക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി, എ.കെ ബാവ, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, സീതി കൊളക്കാടൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.