കാർഷിക ബിൽ പിൻവലിക്കണം –പ്രവാസി കൺവെൻഷൻ
text_fieldsറിയാദ്: കർഷകരുടെ മരണവാറൻറായി മാറിയേക്കാവുന്ന കാർഷിക ബില്ല് എത്രയും വേഗം കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് റിയാദ് പ്രവാസി സാംസ്കാരിക വേദി പാലക്കാട് ജില്ല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി പാലക്കാട് ജില്ല പ്രസിഡൻറ് കെ.സി. നാസർ മുഖ്യാതിഥിയായി. അലയടിക്കുന്ന കർഷക പ്രക്ഷോഭം കണക്കിലെടുക്കാതെ കേന്ദ്ര സർക്കാർ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ കാർഷിക ബിൽ കർഷകരുടെ മരണ വാറൻറാണെന്നും ബില്ലിൽ രാഷ് ട്രപതി ഒപ്പുവെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉൽപന്നങ്ങൾക്ക് മതിയായ വില ലഭിക്കാതെ വരുമ്പോൾ കർഷകർ സ്വന്തം നിലക്കുള്ള കൃഷി ഉപേക്ഷിച്ച് കുത്തകകൾക്ക് കീഴിലെ കരാർ കൃഷിക്കാരാവുകയോ ഭൂമി അവർക്ക് പാട്ടത്തിന് കൊടുക്കുകയോ ചെയ്യേണ്ട നിസ്സഹായാവസ്ഥയിൽ എത്തും. ഇത് വലിയൊരു ദുരന്തമായി മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖലീൽ പാലോട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആസന്നമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ പ്രവാസി സാംസ്കാരിക വേദി റിയാദ് പാലക്കാട് ജില്ല തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു.
മുഹമ്മദ് അബ്ദുല്ല (പ്രസി.), സലീം (സെക്ര.), എം.കെ. ഹാരിസ് (ട്രഷ.), കെ.എം. മുസ്തഫ (മീഡിയ കൺ.), മുഹ്സിൻ ആലത്തൂർ (ഡാറ്റ കലക്ഷൻ കൺ.), ലിയാഖത്ത് (ഫോക്കസ് വാർഡ് കൺ.) എന്നിവരാണ് ഭാരവാഹികൾ. സിദ്ദീഖ് ജമാൽ, റൈജു മുത്തലിഫ്, ജാസ്മിൻ അഷ്റഫ്, റഹ്മത്ത് മുഹമ്മദ്, സനിത മുസ്തഫ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ജില്ല തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് അബ്ദുല്ല സ്വാഗതവും ജാസ്മിൻ അഷ്റഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.