Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽനിന്ന്​ അഞ്ചു​...

സൗദിയിൽനിന്ന്​ അഞ്ചു​ മാസത്തിനിടെ 1945 ഇന്ത്യൻ തടവുകാർ നാട്ടിലേക്ക്​ മടങ്ങി

text_fields
bookmark_border
സൗദിയിൽനിന്ന്​ അഞ്ചു​ മാസത്തിനിടെ 1945 ഇന്ത്യൻ തടവുകാർ നാട്ടിലേക്ക്​ മടങ്ങി
cancel

റിയാദ്​: കോവിഡ്​ തുടങ്ങിയശേഷം സൗദി അറേബ്യയിൽനിന്ന് നാടുകടത്തിയ ഇന്ത്യൻ തടവുകാര​ുടെ എണ്ണം 1945 ആയി. ബുധനാഴ്​ച 362 പേർ കൂടി ഇന്ത്യയിലേക്ക്​ തിരിച്ചതോടെയാണ്​ അഞ്ചുമാസത്തി​നിടെ നാടണഞ്ഞ തടവുകാരുടെ എണ്ണം ഉയർ​ന്നതെന്ന്​ ഇന്ത്യൻ എംബസി അറിയിച്ചു​. റിയാദിൽനിന്ന്​ 211ഉം ജിദ്ദയിൽനിന്ന്​ 151ഉം തടവുകാരെയും വഹിച്ചുള്ള സൗദി എയർലൈൻസ്​ വിമാനം വ്യാഴാഴ്​ച ഡൽഹിയിലെത്തി.

വിവിധ സംസ്​ഥാനക്കാരായ ഇവർ കോവിഡ്​ പ്രോ​േട്ടാകോൾ പ്രകാരമുള്ള ക്വാറൻറീൻ കാലയളവ്​ പൂർത്തിയാക്കി സ്വന്തം വീടുകളിലേക്ക്​ തിരിക്കും. ഡൽഹി, ഉത്തർപ്രദേശ്​, തമിഴ്​നാട്​, തെലങ്കാന സംസ്​ഥാനങ്ങളാണ്​ ഇവർക്കായി ക്വാറൻറീനുൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കിയത്​. വിവിധ നിയമലംഘനങ്ങൾക്ക്​ പിടിയിലായി നാടുകടത്താൻ ശിക്ഷിക്കപ്പെട്ട്​ സൗദി അറേബ്യയിലെ വിവിധ നാടുകടത്തൽ (തർഹീൽ) കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്നതാണ്​ 1945 പേരും.

മലയാളികളടക്കം എല്ലാ സംസ്​ഥാനങ്ങളിൽനിന്നുള്ളവരുമുണ്ട്​. മറ്റിടങ്ങളിലെ തർഹീലുകളിൽ നിന്നുള്ളവരെ റിയാദിലെയും ജിദ്ദയിലെയും തർഹീലുകളിൽ എത്തിച്ച ശേഷമാണ്​ ഒരുമിച്ച്​ കയറ്റിവിടുന്നത്​. രണ്ടിടത്തും കൂടി ഇനി വളരെ കുറച്ചുപേരെ അവശേഷിക്കുന്നുള്ളൂ എന്നും ഇന്ത്യൻ എംബസി അറിയിച്ചു.

കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ അന്താരാഷ്​ട്ര വിമാനസർവിസ്​ നിർത്തിവെച്ച സാഹചര്യത്തിൽ തടവുകാരുടെ തിരിച്ചയക്കൽ തടസ്സപ്പെട്ടിരുന്നു. ഇതോടെ​ റിയാദിലും ജിദ്ദയിലും തർഹീലുകളിൽ ഇന്ത്യൻ തടവുകാരുടെ എണ്ണംപെരുകി. തുടർന്ന്​ ഇന്ത്യൻ എംബസി സൗദി കാര്യാലയങ്ങളുമായി ഇ​ടപെട്ട്​ മേയ് മാസത്തിൽ 421 പേരെ റിയാദിൽനിന്നും ഹൈദരാബാദിലേക്ക് കയറ്റി അയച്ചു. അതിന്​ ശേഷം നീണ്ട ഇടവേളയുണ്ടായി.

സെപ്​റ്റംബർ 23നാണ്​​​ വീണ്ടും കയറ്റി അയക്കൽ നടപടി തുടങ്ങിയത്​. അന്ന്​ റിയാദിൽനിന്ന്​ 231 പേർ ചെന്നൈയിലേക്കും 27ന്​ ജിദ്ദയിലെ തർഹീലിൽ നിന്ന്​ 351 പേർ ഡൽഹിയിലേക്കും​ പോയി. ഒക്​ടോബർ ആറിന്​ 580 പേരെ റിയാദിൽനിന്ന്​ രണ്ട്​ വിമാനങ്ങളിലായി ഡൽഹിയിലേക്കും ലഖ്​നോവിലേക്കും കയറ്റിവിട്ടു.

ഏറ്റവും ഒടുവിൽ ബുധനാഴ്​ച 362 പേർ കൂടി പോയതോടെയാണ്​ ആ​െക എണ്ണം 1945 ആയത്​. ജിദ്ദയിൽനിന്നുള്ളവരെയും വഹിച്ചുള്ള വിമാനം റിയാദിലിറങ്ങി ഇവിടെനിന്നുള്ളവരെയും കൂടി കയറ്റിയാണ്​ ഡൽഹിയിലേക്ക്​ പുറപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaIndian prisoners
Next Story