ഡബ്ല്യു.എം.എഫ് പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു
text_fieldsജിദ്ദ: ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിൽ 'ലോക പ്രകൃതി സംരക്ഷണ ദിനം' ആചരിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 'ഒരേയൊരു ഭൂമി' എന്ന ശീർഷകത്തിൽ വെർച്വൽ സെമിനാർ സംഘടിപ്പിച്ചു.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ശാസ്ത്രജ്ഞ ഡോ. നിഹാദ് വിഷയാവതരണം നടത്തി. പ്രകൃതി സംരക്ഷണത്തിന് വിവിധ വൃക്ഷങ്ങളുടെ പരിപാലനത്തിന്റെ പ്രാധാന്യം മുതൽ അടുക്കളത്തോട്ടത്തിലെയും വീട്ടുവളപ്പിലെയും പച്ചക്കറികളുടെയും സസ്യലതാദികളുടെയും പരിപാലനക്രമത്തെ സംബന്ധിച്ചും ഡോ. നിഹാദ് പ്രതിപാദിച്ചു.
ഭൂമിയുടെ സന്തുലിതമായ നിലനിൽപ്പിനായി കൃഷി, പരിസ്ഥിതി എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പുതിയ കർമപരിപാടികൾ നടപ്പാക്കാനും എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് സെമിനാർ വിലയിരുത്തി.
അതിനായുള്ള കർമപരിപാടികൾക്ക് ഇത്തരം ആചരണങ്ങൾ പ്രചോദനമാകട്ടെയെന്നും വെബിനാറിൽ പങ്കെടുത്തവർ ആശംസിച്ചു. സംഘടനയുടെ ആഗോള, പ്രാദേശിക അംഗങ്ങളും നേതാക്കളുമുൾപ്പെടെ വിവിധ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. ജിദ്ദ കൗൺസിൽ പ്രസിഡൻറ് ഷാനവാസ് വണ്ടൂർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഉണ്ണി തെക്കേടത്ത് സ്വാഗതവും അഗ്രിക്കൾച്ചറൽ ആൻഡ് എൻവയേൺമെന്റ് ഫോറം കോഓഡിനേറ്റർ ബാജി നെൽപ്പുരയിൽ നന്ദിയും പറഞ്ഞു. ട്രഷറർ സജി കുര്യാക്കോസ് അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.