ഡബ്ല്യു.എം.എഫ് നിഹാൻ പ്രീമിയർ ലീഗ് ക്രിക്കറ്റ്
text_fieldsഡബ്ല്യു.എം.എഫ് നിഹാൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ മുത്താജിർ സി.സി മലപ്പുറം ടീം
ദമ്മാം: വേൾഡ് മലയാളി ഫെഡറേഷൻ ദമ്മാം കൗൺസിൽ സംഘടിപ്പിച്ച രണ്ടാമത് നിഹാൻ മെമ്മോറിയൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ മുത്താജിർ സി.സി മലപ്പുറം ജേതാക്കളായി.
കാസ ചലഞ്ചേഴ്സ് കൊല്ലത്തിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മലപ്പുറം കപ്പിൽ മുത്തമിട്ടത്. ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ചായി സാദിഖ് പുലാമന്തോൾ (മുത്താജിർ) തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ മൂന്നും നാലും സ്ഥാനങ്ങൾ യഥാക്രമം ട്രിവാൻഡ്രം റോയൽസും വാരിയൻകുന്നൻ മലപ്പുറവും കരസ്ഥമാക്കി.
ടൂർണമെന്റിലെ മികച്ച പ്രകടനങ്ങൾക്കുള്ള പുരസ്കാരങ്ങൾ യഥാക്രമം സാദിഖ് പുലാമന്തോൾ മുത്താജിർ (ടൂർണമെന്റിലെ മികച്ച കളിക്കാരൻ), ഷറഫലി -വാരിയൻകുന്നൻ മലപ്പുറം (കൂടുതൽ സിക്സർ), സാദിഖ് പുലാമന്തോൾ -മുത്താജിർ (മികച്ച ഫീൽഡർ), സൽമാൻ -കാസ (മികച്ച ബാറ്റ്സ്മാൻ), തൻസീർ - മുത്താജിർ (മികച്ച ബൗളർ), സാദിഖ്- മുത്താജിർ (മികച്ച വിക്കറ്റ് കീപ്പർ) എന്നിവർ നേടി. ഫെയർ പ്ലേ അവാർഡിന് കാലിക്കറ്റ് ബോയ്സ് ടീം അർഹരായി.
ക്രിക്കറ്റിന് നൽകുന്ന പ്രോത്സാഹനങ്ങൾ പരിഗണിച്ച് പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. എപ്സ പ്രസിഡന്റ് ഫർഹാത്ത് മഹ്മൂദ്, സെക്രട്ടറി ഇംതിയാസ് മേക്കർ, നൊഫ്സാൽ അബ്ദുൽ റഹ്മാൻ, മുസ്തഫ തലശ്ശേരി എന്നിവർക്ക് ക്രിക്കറ്റ് പ്രമോട്ടേഴ്സ് അവാർഡുകൾ സമ്മാനിച്ചു.
സുലൈമാൻ ഗൂക്ക, ശരത് കെ. ശശി, ശിവ, നിതീഷ് (സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ്), സജിത്ത്, റസാലി (ക്രിക്കറ്റ് ജെന്റിൽമാൻ അവാർഡ്), സലീം മാമ, സലിം ഷാഹുദ്ദീൻ (ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ്) എന്നിവരെയും ആദരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി നിയാസ്, ഷംനാദ്, നഴ്സുമാരായ അമ്മു ജിജോ ജേക്കബ്, ഫത്തീമി എന്നിവരെയും ആദരിച്ചു.
ദമ്മാമിലെ ഗൂക്ക ഗ്രൗണ്ടിൽ മേയ് നാലിന് നടന്ന ഉദ്ഘാടന ചടങ്ങിലും അഞ്ചിന് നടന്ന സമാപന ചടങ്ങിലും ഇന്ത്യൻ സ്കൂൾ ചെയർമാൻ മൗസാം ഗുലാം ദാദൻ, ലോക കേരള സഭാംഗം ആൽബിൻ ജോസഫ്, ഡബ്ല്യു.എം.എഫ് സൗദി നാഷനൽ ട്രഷറർ വർഗീസ് പെരുമ്പാവൂർ, പി.എ.എം ഹാരിസ്, ഡിസ്പാക്ക് സെക്രട്ടറി അഷ്റഫ് ആലുവ, ഡാനിഷ് അബ്ബാസ് (മാക്സ് അറേബ്യ), അനസ് (ദല്ല അൽ ദമ്മാം ട്രേഡിങ്), അരുൺ രാജ് (ഫിനിക്സ് മെകാനോ), മാലിക് മഖ്ബൂൽ, മുസ്തഫ പാവയിൽ, ഡോ. ടെസ്സി റോണി തുടങ്ങിയവർ പങ്കെടുത്തു.
അനസ് (ദല്ല അൽ ദമ്മാം ട്രേഡിങ്), ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഷബീർ ആക്കോട്, ജനറൽ കൺവീനർ പ്രിൻസ് ജോർജ്, ഡബ്ല്യു.എം.എഫ് മിഡിലീസ്റ്റ് വൈസ് പ്രസിഡന്റ് ശിഹാബ് കൊയിലാണ്ടി, ഡബ്ല്യു.എം.എഫ് സൗദി നാഷനൽ കമ്മിറ്റി ട്രഷറർ വർഗീസ് പെരുമ്പാവൂർ, ദമ്മാം പ്രസിഡന്റ് ജലീൽ പള്ളാത്തുരുത്തി, രക്ഷാധികാരി മുസ്തഫ തലശ്ശേരി, സുരേഷ് റാവുത്തർ, നവാസ് ചൂനാടൻ, ബാസിയാൻ ശിഹാബ്, എലിസബത്ത് ഗീവർഗീസ്, അസ്മാബീവി തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫികളും പുരസ്കാരങ്ങളും വിതരണം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.