സിജി വിമൻ കലക്ടിവ് ക്രിയേറ്റിവ് ലീഡർഷിപ് പരിപാടി സംഘടിപ്പിച്ചു
text_fieldsജിദ്ദ: സിജി വിമൻ കലക്ടിവ് (ജെ.സി.ഡബ്ലിയു.സി) ജിദ്ദയിൽ ഒമ്പതാമത് ക്രിയേറ്റിവ് ലീഡർഷിപ് പരിപാടി സംഘടിപ്പിച്ചു. ജെ.സി.ഡബ്ലിയു. സി ചെയർപേഴ്സൻ റൂബി സമീർ അധ്യക്ഷത വഹിച്ചു. സി.എൽ.പി കോഓഡിനേറ്റർമാരായ റൈഹാനത്ത് സഹീർ, ആയിശ റാൻസി, ജബ്ന, രസ്ന എന്നിവർ നേതൃത്വം നൽകി.
സമൂഹത്തിൽ സ്ത്രീകളുടെ മാനസികരോഗ്യം കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ‘എംപവറിങ് വുമൻസ് മെന്റൽ ഹെൽത്ത്’ എന്നതായിരുന്നു വിഷയം. ആർട്ട് ഓഫ് സെൽഫ് കെയർ എന്ന വിഷയത്തിൽ നുഫി ലത്തീഫ് സംസാരിച്ചു. റജിയ വീരാൻ നർമപ്രസംഗവും റെജി അൻവർ പുസ്തക നിരൂപണവും അജ്ന യാത്രവിവരണവും നടത്തി.
സൗദ കാന്തപുരം, അദീബ, നബീല എന്നിവരുടെ നിശ്ചിത സമയപരിധിക്കുള്ളിലുള്ള പ്രസംഗങ്ങൾ മികവുറ്റതായി. ശബാന നൗഷാദ്, റഫ്സീന, മുഹ്സിന, ലുബ്ന എന്നിവർ നിരൂപണം നടത്തി. ഓപ്പൺ മൈക്ക് വിഭാഗത്തിൽ മൂന്നും, നിമിഷ പ്രസംഗത്തിൽ ആറും അംഗങ്ങൾ പങ്കെടുത്തു. 40 തോളം പേർ പങ്കെടുത്ത പരിപാടിയിൽ മുപ്പതോളം പേരും വേദിയിൽ സംസാരിച്ചു. ഇർഫാന സജീർ പൊതു നിരൂപകയായിരുന്നു. ജബ്ന പരിപാടി നിയന്ത്രിച്ചു. ഹിബ ലത്തീഫ് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.