സ്ത്രീകളെ ആക്രമിച്ചാൽ ഒരു വർഷം തടവും അരലക്ഷം റിയാൽ പിഴയും
text_fieldsറിയാദ്: സ്ത്രീകൾക്കെതിരായ എല്ലാ തരത്തിലുള്ള അതിക്രമങ്ങൾക്കെതിരെയും സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
സ്ത്രീകളെ ആക്രമിക്കുന്നവർക്ക് ഒരു മാസം മുതൽ ഒരു വർഷംവരെ തടവും 5,000 റിയാൽ മുതൽ അരലക്ഷം റിയാൽവരെ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.
ശാരീരികവും മാനസികവും ലൈംഗികവുമായ ദുരുപയോഗം, ഭീഷണികൾ എന്നിവ കുറ്റകൃത്യങ്ങളാവും. ഈ നിയമം സ്ത്രീകൾക്ക് കൂടുതൽ സംരക്ഷണവും സുരക്ഷിതത്വവും രാജ്യം ഉറപ്പുവരുത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിെൻറ ഭാഗമായാണ് ഇത്തരം നിയമങ്ങൾ നിലവിൽ വരുന്നതെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. നിയമ ലംഘനങ്ങൾക്കെതിരെ കർശനമായ ക്രിമിനൽ നടപടിക്രമങ്ങളുടെയും ശിക്ഷകളുടെയും പാക്കേജ് ആവിഷ്കരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. സ്ത്രീകൾക്കെതിരായ എല്ലാ തരത്തിലുള്ള അക്രമങ്ങളും നിരോധിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
രാജ്യത്ത് സ്ത്രീ സുരക്ഷക്ക് മുെമ്പങ്ങുമില്ലാത്ത സംരക്ഷണമാണ് നൽകുന്നത്. എല്ലാ മേഖലയിലും സൗദി വനിതകൾ രാപ്പകൽ ഭേദമെന്യേ ജോലിക്കിറങ്ങുന്നുണ്ടെന്നും ഇത്തരം നിയമങ്ങളും മുന്നറിയിപ്പുകളും അവർക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്നതായും വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.