മഞ്ജു മണിക്കുട്ടന് ‘നാരി ശക്തി പുരസ്‌കാരം’
text_fieldsദമ്മാം: മഹിളകൾക്കുള്ള പരമോന്നത ഇന്ത്യൻ ദേശീയ ബഹുമതിയായ ‘നാരി ശക്തി പുരസ്‌കാരം’ സൗദിയിലെ പ്രമുഖ മലയാളി ജീവകാ രുണ്യ പ്രവർത്തക മഞ്ജു മണിക്കുട്ടന്. അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത് രാലയം സ്ത്രീ ശാക്തീകരണത്തിനായി വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച ഇന്ത്യൻ വനിതകൾക്ക് നൽകുന്നതാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ഉൾപ്പെടുന്ന പുരസ്‌കാരം ഡല്‍ഹിയില്‍ മാര്‍ച്ച് എട്ടിന് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി സമ്മാനിക്കും.
എറണാകുളം പെരുമ്പാവൂർ സ്വദേശിനി മഞ്ജു സൗദി കിഴക്കൻ പ്രവിശ്യയിലെ മലയാളി സംഘടനയായ നവയുഗത്തിെൻറ വൈസ് പ്രസിഡൻറാണ്. ഇതേ സംഘടനയിലെ തന്നെ ജീവകാരുണ്യ പ്രവർത്തകനായ പദ്മനാഭൻ മണിക്കുട്ടെൻറ ഭര്യയാണ്. എട്ടുവർഷം മുമ്പാണ് സൗദിയിലെത്തിയത്. ദമ്മാമിൽ ബ്യൂട്ടീഷ്യനായി ജോലി ചെയ്തുകൊണ്ടിരിക്കെ നവയുഗം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറും ജീവകാരുണ്യ പ്രവർത്തകയുമായ സഫിയ അജിത്തിനെ പരിചയപ്പെട്ടതാണ് സാമൂഹിക സേവനത്തിലെത്തിച്ചത്. ദമ്മാം വനിത അഭയകേന്ദ്രത്തിലെ അശരണരായ വനിതകളുടെ പ്രശ്നങ്ങളിൽ നിരന്തരമായി ഇടപെട്ടുകൊണ്ടിരുന്ന സഫിയയുടെ വലംകൈയായി മഞ്ജു മാറി.
കാൻസർ ബാധിതയായ സഫിയ അജിത്തിെൻറ ആകസ്മിക വിയോഗത്തോടെ മഞ്ജു അവരുടെ ചുമതലകൾ ഏറ്റെടുത്ത് കൂടുതൽ സജീവമായി. ബ്യൂട്ടിപാര്‍ലറിലെ ജോലിയും വീട്ടുജോലികളും കഴിഞ്ഞാല്‍ പൂർണമായും ജീവകാരുണ്യപ്രവര്‍ത്തനത്തിനായി മാറ്റിവെച്ചു. അഞ്ചു വർഷത്തിനിടയിൽ നൂറുകണക്കിന് സ്ത്രീകൾക്ക് അഭയകേന്ദ്രത്തിൽ നിന്നും സ്വദേശങ്ങളിേലക്ക് മടങ്ങാൻ മഞ്ജു വഴിയൊരുക്കി. ഇന്ത്യൻ എംബസിയുടെ വളണ്ടിയർ കൂടിയായ മഞ്ജുവിനെ വനിതകൾക്കും വീട്ടുജോലിക്കാരികൾക്കും വേണ്ടി അനുഷ്ഠിച്ച സേവനങ്ങളാണ് പുരസ്കാരത്തിന് അർഹയാക്കിയത്. പുരസ്കാര ലബ്ധിയിൽ നവയുഗം കേന്ദ്രകമ്മിറ്റി മഞ്ജുവിനെ അനുമോദിച്ചു. അഭിജിത്ത്, അഭിരാമി എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.