Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി സ്​റ്റേഡിയങ്ങളിൽ...

സൗദി സ്​റ്റേഡിയങ്ങളിൽ അടുത്തവർഷം മുതൽ വനിതകളും

text_fields
bookmark_border
സൗദി സ്​റ്റേഡിയങ്ങളിൽ അടുത്തവർഷം മുതൽ വനിതകളും
cancel
റിയാദ്​: സൗദി അറേബ്യയിൽ സ്​റ്റേഡിയങ്ങളിലും കായിക മത്സരങ്ങൾ നടക്കുന്ന മറ്റിടങ്ങളിലും വനിതകൾക്കും കുടുംബങ്ങൾക്കും പ്രവേശനം നൽകാൻ തീരുമാനം. 
2018 തുടക്കത്തിൽ ഇതിന്​തുടക്കമാകുമെന്ന്​ സൗദി ജനറൽ സ്​​േപാർട്​സ്​ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ്​ അറിയിച്ചു. റിയാദ്​, ജിദ്ദ, ദമ്മാം നഗരങ്ങളിലെ പ്രധാന സ്​റ്റേഡിയങ്ങൾ കുടുംബങ്ങളെ സ്വീകരിക്കാൻ ​പാകത്തിൽ ജനുവരിയോ​െട പുനഃക്രമീകരിക്കും. ക​ഴിഞ്ഞമാസം നടന്ന സൗദി ദേശീയദിനാഘോഷ ചടങ്ങുകളിൽ വനിതകൾക്കും പ്രവേശനം അനുവദിച്ചിരുന്നു. മുൻകാലങ്ങളിൽ പുരുഷൻമാർക്ക്​ മാത്രമായിരുന്നു ഇത്തരം പരിപാടികളിൽ പ്രവേശന അനുമതി ഉണ്ടായിരുന്നത്​. ഒക്​ടോബർ ആദ്യത്തിലാണ്​ സൗദി ഫെഡറേഷൻ ഫോർ കമ്യൂണിറ്റി സ്​പോർട്​സ്​ പ്രസിഡൻറായി അമീറ റീമ ബിൻത്​ ബൻദർ നിയമിക്കപ്പെട്ടത്​. ഒരു വനിത ഇൗ പദവിയിൽ വരുന്നതും ആദ്യമായിട്ടാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newswomen empowermentmalayalam news
News Summary - women empowerment-saudi-gulf news
Next Story