സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകി ഉയർത്തിക്കൊണ്ടുവരണം –ഫാത്തിമ മുസഫർ
text_fieldsജിദ്ദ: സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകി ഉയർത്തിക്കൊണ്ടുവരണമെന്ന് മുസ്ലിം വനിത ലീഗ് ദേശീയ പ്രസിഡൻറും ചെന്നൈ കോർപറേഷൻ കൗൺസിലറുമായ ഫാത്തിമ മുസഫർ അഭിപ്രായപ്പെട്ടു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഹജ്ജ് വളൻറിയർമാരെ അനുമോദിക്കാൻ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
20 ശതമാനം വരുന്ന ഇന്ത്യയിലെ മുസ്ലിം സമൂഹവും ദലിത് വിഭാഗവും വിദ്യാഭ്യാസപരമായി വളരെ പിന്നാക്കമാണ്. സ്ത്രീകളെ വിദ്യാഭ്യാസം നൽകി ഉയർത്തികൊണ്ടുവരാനാവണം ശ്രദ്ധവേണ്ടത്. ഇന്ത്യയുടെ ഭരണഘടന നിലനിർത്തുന്നതിനും മുസ്ലിം ദലിത് ന്യൂനപക്ഷ സമൂഹത്തിന് ഭരണഘടനാതലത്തിൽ ലഭിക്കുന്ന അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നതിനും മുസ്ലിംലീഗ് പ്രതിജ്ഞാബദ്ധമാണെന്നും ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ബോർഡിലും തമിഴ്നാട് വഖഫ് ബോർഡിലും അംഗമായ ഫാത്തിമ മുസഫർ പറഞ്ഞു.
അറഫ, മിന, മുസ്തലിഫ ജംറകൾ എന്നിവടങ്ങളിൽ നാലുദിവസം ജിദ്ദ കെ.എം.സി.സിയുടെ ഹജ്ജ് വളൻറിയർമാർ നടത്തിയ സേവനപ്രവർത്തനങ്ങൾ അവലോകനം ചെയ്തു.
ജില്ല കോഓഡിനേറ്റർമാരും വളൻറിയർ ക്യാപ്റ്റന്മാരും സംസാരിച്ചു. ക്യാപ്റ്റൻ ശിഹാബ് താമരക്കുളം, ഇസ്ഹാഖ് പൂണ്ടോളി, വി.പി. അബ്ദുറഹ്മാൻ, കോഓഡിനേറ്റർ മുസ്തഫ ചെമ്പൻ, നസീർ വാവക്കുഞ്ഞു, അബ്ബാസ് വേങ്ങൂർ, നൗഷാദ് ചപ്പാരപ്പടവ്, ഷബീറലി കോഴിക്കോട്, അബ്ദുൽ ഖാദർ കാസർകോട്, ഹുസൈൻ കരിങ്കര, ഇ.വി. നാസർ, അബ്ദുറഹ്മാൻ ഒളവണ്ണ, നിസാർ മടവൂർ, വി.പി. ഉനൈസ്, ശിഹാബ് പുളിക്കൽ, കൊല്ലി ഇബ്രാഹീം, അലി പാങ്ങാട്ട്, ലത്തീഫ് വയനാട് എന്നിവർ സംസാരിച്ചു. പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു.
ഹജ്ജിനെത്തിയ പാലക്കാട് ജില്ല പഞ്ചായത്ത് അംഗം മെഹർബാൻ ടീച്ചർ, മുസഫർ അഹമ്മദ് തമിഴ്നാട്, മുസഫർ അൻവർ, മണ്ണാർക്കാട് ഹംസ, നാസർ എടവനക്കാട് എന്നിവർ സംസാരിച്ചു. സി.കെ. റസാഖ്, ഷൗക്കത്ത് ഞാറക്കോടൻ എന്നിവർ നിയന്ത്രിച്ചു. സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും എ.കെ. ബാവ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.