Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ അതിവേഗ...

സൗദിയിൽ അതിവേഗ ട്രെയിനുകളോടിക്കാൻ സ്​ത്രീകളും

text_fields
bookmark_border
Women to drive high-speed trains in Saudi Arabia
cancel

ജിദ്ദ: സൗദിയിൽ ഇനി അതിവേഗ ട്രെയിനുകൾ സ്​ത്രീകൾ ഓടിക്കും. 31 സ്വദേശി വനിതകൾ ലോക്കോ പൈലറ്റ്​ പരിശീലനത്തി​ന്‍റെ ആദ്യഘട്ടം പൂർത്തിയാക്കി. ഇക്കഴിഞ്ഞ ജനുവരിയിലാണ്​ പരിശീലനം ആരംഭിച്ചത്​​. ഇപ്പോൾ അഞ്ചുമാസം നീളുന്ന രണ്ടാംഘട്ട പരിശീലീനത്തിലേക്ക്​ പ്രവേശിച്ചിരിക്കുകയാണ്​. മുഴുവൻ പരീക്ഷകളും പരിശീലനവും ഡിസംബറിൽ പൂർത്തിയാകുന്നതോടെ ഇവർ സൗദി നഗരങ്ങൾക്കിടയിൽ ട്രെയിനുകൾ ഓടിക്കാൻ തുടങ്ങുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

ട്രാഫിക് നിയന്ത്രണങ്ങൾ, സുരക്ഷ, ജോലി അപകടങ്ങൾ, തീപിടിത്തം, ട്രെയിനും അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ വനിതകൾ പരിശീലനം പൂർത്തിയാക്കുകയും വിജയം വരിക്കുകയും ചെയ്​തിട്ടുണ്ട്​.

സൗദിയിൽ റെയിൽവേ ഗതാഗതം വിപുലമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ്​​​ ട്രെയിനുകൾ ഓടിക്കാൻ വനിതകളെ പ്രാപ്​തരാക്കുന്ന​ ​​പരിശീലന പരിപാടി ആരംഭിച്ചത്​. സ്വദേശികളായ സ്ത്രീകൾക്ക്​ കൂടുതൽ തൊഴിലവസരങ്ങൾ, പ്രത്യേകിച്ച്​ റെയിൽവേ രംഗത്ത്​ ഒരുക്കുകയാണ്​ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്​​. പരിശീലനം തുടരുന്നതോടെ അടുത്തം വർഷങ്ങളിൽ സ്​ത്രീകളായ ട്രെയിൻ ഡ്രൈവർമാരുടെ എണ്ണം ഇനിയും വർധിക്കും. രാജ്യത്തിനുള്ളിൽ പൊതുവേയും ഹജ്ജ്​, ഉംറ സീസണുകളിൽ പ്രത്യേകിച്ചും ട്രെയിൻ യാത്രക്കാരുടെ എണ്ണം വരുംവർഷങ്ങളിൽ ഗണ്യമായി വർധിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highspeed trainsaudinews
News Summary - Women to drive high-speed trains in Saudi Arabia
Next Story